20 April 2024, Saturday

Related news

November 8, 2023
September 1, 2023
September 1, 2023
August 24, 2023
August 17, 2023
August 1, 2023
July 13, 2023
July 10, 2023
May 27, 2023
December 27, 2022

കാർഷിക വിള വിതരണത്തിലെ ചൂഷണം അവസാനിപ്പിക്കാൻ നഴ്സറി ആക്ട് രൂപീകരിക്കും: മന്ത്രി പി പ്രസാദ്

Janayugom Webdesk
പത്തനംതിട്ട
September 28, 2021 9:16 pm

വർധിച്ചുവരുന്ന കാർഷിക വിളകളുടെ വിതരണത്തിലെ ക്രമക്കേടുകൾ പരിഹരിക്കാൻ നഴ്സറി ആക്ട് രൂപീകരിക്കുമെന്ന് കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു. പത്തനംതിട്ട പ്രസ്‌ ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വിത്ത്, തൈ വിതരണത്തിൽ ഏറെ തട്ടിപ്പുകളാണ് നടക്കുന്നത്. മോശം വിത്തുകളും തൈകളും വാങ്ങി ഉപഭോക്താക്കൾ ചൂഷിതരാകുന്നതായുള്ള പരാതികൾ വർധിക്കുന്നു. കാർഷിക വിത്തുകളുടെയും തൈകളുടെയും വില നിർണയത്തിന് സ്പൈസസ് ബോർഡിന് ചുമതല നൽകിയിരിക്കുകയാണ്. അടുത്ത നിയമസഭ സമ്മേളനത്തിൽ ഇത് സംബന്ധിച്ചുള്ള കരട് റിപ്പോർട്ട് അവതരിപ്പിക്കും. കൃഷി ഓഫീസുകൾ സ്മാർട്ടാക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്. കെട്ടിടത്തിലല്ല, സേവനത്തിൽ സ്മാർട്ടാകുകയാണ് ലക്ഷ്യം. കൃഷി ഭവനുകളിൽ നിന്നുള്ള സേവനങ്ങൾ പ്രദർശിപ്പിക്കുന്ന ബോർഡുകൾ സ്ഥാപിക്കും.

14-ാം പഞ്ച വത്സര പദ്ധതിയുടെ നടപ്പുകാലത്ത് കർഷകരുടെ നിർദ്ദേശങ്ങൾക്കായിരിക്കും പ്രാമുഖ്യം നൽകുക. പാടത്തുനിന്നും പറമ്പത്തുനിന്നും ആസൂത്രണം രൂപീകരിക്കും. കാർഷിക മേഖല അഭിവൃദ്ധിപ്പെടുത്താനുള്ള നിർദ്ദേശങ്ങൾ കർഷകർക്ക് ഈ മെയിലായും വാട്ട്സ്ആപ്പ് വഴിയും അറിയിക്കാം. കൃ‍ഷിഭവൻ വഴിയും നിർദ്ദേശങ്ങൾ നൽകാം. കാലാവസ്ഥാ വ്യതിയാനവും കോവിഡ് ലോക്ഡൗണും കാർഷിക മേഖലയിൽ വലിയ പ്രതിസന്ധിയുണ്ടാക്കി. ഇതിൽ നിന്നും മുക്തമാകാൻ കാർഷിക വിളകളിൽ നിന്നുള്ള മൂല്യവർധിത ഉല്പന്നങ്ങളുടെ നിർമ്മാണത്തിനും വിപണനത്തിനും ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷൻ രൂപീകരിച്ചു.

ഇരുപത്തിയഞ്ചോളം യൂണിറ്റുകളിൽ നിന്നുള്ള ഉല്പന്നങ്ങൾ വിപണനം ആരംഭിച്ചുകഴിഞ്ഞു. ആതിരപ്പള്ളിയിൽ ആദിവാസി വിഭാഗത്തിൽപ്പെട്ടവർ ശേഖരിച്ച ഉല്പന്നങ്ങൾ ഒരു മാസത്തിനകം പുറത്തുവരും. ഇതര സംസ്ഥാനങ്ങളിലും വിദേശ മാർക്കറ്റുകളിലും ഉല്പന്നങ്ങൾ ലഭ്യമാക്കും. ഇതോടെ ഇടത്തട്ടുകാരുടെ ചൂഷണം അവസാനിപ്പിക്കാൻ കഴിയും. മൂല്യവർധിത ഉല്പന്നങ്ങളുടെ സംഭരണത്തിനും വിപണനത്തിനും എല്ലാ ജില്ലകളിലും യൂണിറ്റുകൾ തുടങ്ങി. വിളകൾ ഇൻഷുർ ചെയ്യുന്ന കാര്യത്തിൽ കർഷകരുടെ മനോഭാവം മാറ്റണം.

മണ്ണിന്റെ ഘടന പരിശോധിച്ച് ക‍ൃഷി രീതിയിൽ മാറ്റമുണ്ടാക്കാൻ കഴിയണം. കൃഷിയിലേക്ക് യുവാക്കളെയും സ്ത്രീകളെയും കൂടുതൽ ആകർഷിക്കാൻ കൂടുതൽ പദ്ധതികൾ തയാറാക്കും. പാഠ്യപദ്ധതിയിൽ കൃഷി പ്രധാന വിഷയങ്ങളിലൊന്നാക്കാൻ വിദ്യാഭ്യാസ വകുപ്പുമായി ചർച്ച തുടങ്ങിയെന്നും പി പ്രസാദ് അറിയിച്ചു. സിപിഐ ജില്ലാ സെക്രട്ടറി എ പി ജയനും പ്രസ് മീറ്റിൽ പങ്കെടുത്തു.

Eng­lish sum­ma­ry: Min­is­ter P Prasad  on form­ing Nurs­ery act

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.