20 April 2024, Saturday

Related news

November 8, 2023
September 1, 2023
September 1, 2023
August 24, 2023
August 17, 2023
August 1, 2023
July 13, 2023
July 10, 2023
May 27, 2023
December 27, 2022

മഴക്കെടുതിയിൽ 200 കോടിയുടെ നാശനഷ്ടം: മന്ത്രി പി പ്രസാദ്

Janayugom Webdesk
ആലപ്പുഴ
October 19, 2021 10:36 pm

മഴക്കെടുതിയിൽ സംസ്ഥാനത്ത് 200 കോടി രൂപയുടെ നാശനഷ്ടമുണ്ടായെന്ന് കൃഷിമന്ത്രി പി പ്രസാദ് പറഞ്ഞു. പ്രാഥമിക കണക്കാണിത്. വിശദമായ കണക്ക് തയാറാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയെന്നും അദ്ദേഹം പറഞ്ഞു. കുട്ടനാട്ടിൽ മാത്രം 18 കോടിയുടെ നാശനഷ്ടമാണ് ഉണ്ടായത്. കാർഷിക മേഖലയിലെ നഷ്ടവുമായി ബന്ധപ്പെട്ട് കേന്ദ്രത്തോട് പ്രത്യേക കാർഷിക പാക്കേജ് ആവശ്യപ്പെടുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കാലാവസ്ഥാ പ്രവചനം കണക്കിലെടുത്ത് വലിയ മുന്നൊരുക്കങ്ങളാണ് സംസ്ഥാന സർക്കാർ നടത്തുന്നത്. വെള്ളം കയറാൻ സാധ്യതയുള്ള പ്രദേശങ്ങളിലെല്ലാം ജനങ്ങളെ മാറ്റുകയും ക്യാമ്പുകൾ തുറക്കുകയും ചെയ്തു. ഏറ്റവും കൂടുതൽ വെള്ളപ്പൊക്ക സാധ്യതയുള്ള കുട്ടനാട് ജനങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റി. പല സ്ഥലങ്ങളിലും മടവീഴ്ചയുമുണ്ടായിട്ടുണ്ട്. കൊയ്യാറായ നെല്ല് കിളിർക്കുകയും ചെയ്തു. നഷ്ടപരിഹാര കണക്ക് ഉടൻ നൽകുവാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കുട്ടനാട്ടിലെ വിവിധ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങൾ മന്ത്രി സന്ദർശിച്ചു. സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ്, തോമസ് കെ തോമസ് എംഎൽഎ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
eng­lish sum­ma­ry; Min­is­ter P Prasad says that,200 crore dam­age due to rains
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.