നാടിന്റെ വിശപ്പകറ്റാൻ ഭക്ഷ്യ മന്ത്രി പി തിലോത്തമൻ പ്രവർത്തിക്കുമ്പോൾ ഭർത്താവിന് കൂട്ടയായി ഭാര്യ ഉഷ തിലോത്തമനും കർമ്മ രംഗത്തുണ്ട്. മന്ത്രി പത്നിയെന്ന യാതൊരു വിധ ഭാവവുമില്ലാതെ കോവിഡിനെതിരെ വീടുവീടാത്തരം കയറിയിറങ്ങി ബോധവൽക്കരണം നടത്തുകയാണ് നഴ്സ്യായ ഉഷ. ഭർത്താവിനൊപ്പം നാടിനെ രക്ഷിക്കാൻ ഭാര്യയും കർമ്മ രംഗത്തുണ്ട്. മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സാണ് ഉഷ. 11ഉം 16ഉം വാർഡിന്റെ ചുമതലയാണുള്ളത്.
വീടുകൾ കയറിയിറങ്ങി ബോധവൽക്കരണവും മാതൃശിശു സംരക്ഷണവുംആരോഗ്യ സംബന്ധമായ പ്രവർത്തനങ്ങളും അങ്ങനെ തുടങ്ങി കർമ്മ രംഗത്ത് തിരക്കിലാണ് ഉഷ. 1999 ലാണ് സർവീസിൽ കയറിയത്. 5 വർഷമായി മാരാരിക്കുളത്ത് സേവനമനുഷ്ഠിക്കുന്നു. ഭാര്യ മാത്രമല്ല ബികോം പൂർത്തിയാക്കിയ മകൻ അർജുനും സമൂഹ അടുക്കളയുടെ പ്രവർത്തനങ്ങളുമായി തിരക്കിലാണ്.
ENGLISH SUMMARY: minister p thilothaman and wife work against covid 19
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.