Web Desk

തിരുവനന്തപുരം

December 24, 2020, 6:15 pm

എല്‍ഡിഎഫ് സര്‍ക്കാര്‍ ജനപക്ഷത്ത് നിലയുറപ്പിക്കുകയാണ്; മന്ത്രി പി തിലോത്തമന്‍

Janayugom Online

എല്‍ഡിഎഫ് സര്‍ക്കാര്‍ ജനപക്ഷത്ത് നിലയുറപ്പിക്കുകയാണെന്ന് ഭക്ഷ്യ ഉപഭോക്തൃകാര്യ മന്ത്രി പി തിലോത്തമന്‍. കോവിഡ് മാന്ദ്യം മറികടക്കാന്‍ കൂടുതല്‍ ഇടപെടലുകള്‍ക്ക് മന്ത്രിസഭായോഗം തീരുമാനം എടുത്തു. കോവിഡ് സാഹചര്യത്തില്‍ ആരംഭിച്ച സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം നാല് മാസത്തേക്ക് കൂടി നീട്ടാനുള്ള തീരുമാനം അതിപ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.

റേഷന്‍ കടകള്‍ വഴി എല്ലാ കാര്‍ഡ് ഉടമകള്‍ക്കും സൗജന്യ ഭക്ഷ്യ കിറ്റ് നാല് മാസത്തേക്ക് കൂടി ലഭിക്കും. 2021 ജനുവരി മുതല്‍ ക്ഷേമ പെന്‍ഷന്‍ തുക വര്‍ധിപ്പിക്കും. പ്രതിമാസം 1500 രൂപയാകും ഇനി ക്ഷേമ പെന്‍ഷന്‍. നിലവില്‍ ഇത് 1400 രൂപയാണ്. പ്രകടന പത്രികയിലെ 600 ല്‍ 570 വാഗ്ദാനങ്ങളും പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരിനായെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ജനപക്ഷത്ത് നിലയുറപ്പിക്കുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍. കൊവിഡ് മാന്ദ്യം മറികടക്കാന്‍ കൂടുതല്‍ ഇടപെടലുകള്‍ക്ക് മന്ത്രിസഭായോഗം ഇന്ന് തീരുമാനം എടുത്തു. കൊവിഡ് സാഹചര്യത്തില്‍ ആരംഭിച്ച സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം നാല് മാസത്തേക്ക് കൂടി നീട്ടാനുള്ള തീരുമാനം അതിപ്രധാനമാണ്. റേഷന്‍ കടകള്‍ വഴി എല്ലാ കാര്‍ഡ് ഉടമകള്‍ക്കും ഈ ആനുകൂല്യം നാല് മാസത്തേക്ക് കൂടി ലഭിക്കും. 2021 ജനുവരി മുതല്‍ ക്ഷേമ പെന്‍ഷന്‍ തുക വര്‍ധിപ്പിക്കുകയാണ്. പ്രതിമാസം 1500 രൂപയാകും ഇനി ക്ഷേമ പെന്‍ഷന്‍. നിലവില്‍ ഇത് 1400 രൂപയാണ്. പ്രകടന പത്രികയിലെ 600 ല്‍ 570 വാഗ്ദാനങ്ങളും പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരിനായി.

Eng­lish sum­ma­ry: P thilothaman Face­book post
You may also like this video: