ബിജെപിക്ക് മാനക്കേടുണ്ടാക്കി മന്ത്രി റോഡരികില്‍ മൂത്രമൊഴിക്കുന്ന ചിത്രം

Web Desk
Posted on February 15, 2018, 10:51 am

ജയ്പുര്‍: സ്വഛ് ഭാരത് പദ്ധതിയെ കുറിച്ച്‌ വാതോരാതെ സംസാരിക്കുന്നരാജസ്ഥാനിലെ  ബിജെപി സര്‍ക്കാരിന് മാനക്കേടുണ്ടാക്കി കൊണ്ട് മന്ത്രി റോഡരികില്‍ മൂത്രമൊഴിക്കുന്ന ചിത്രം പ്രചരിക്കുന്നു. ബിജെപി യുടെ മന്ത്രിയാണ് ജയ്പുരിലെ റോഡരികില്‍ മൂത്രമൊഴിച്ച്‌ വിവാദത്തിലായത്.

ആരോഗ്യ മന്ത്രി കാളീചരണ്‍ സറഫ് ആണ് വൈറലായ ചിത്രത്തിലൂടെ വിവാദകുരുക്കില്‍പ്പെട്ടിരിക്കുന്നത്. എന്നാല്‍ ഈ വിവാദം തന്നെ സ്പർശിക്കില്ലെന്നാണ് മന്ത്രിയുടെ പ്രതികരണം.

സ്വഛ് ഭാരത് അഭിയാന്‍ പദ്ധതിയില്‍പ്പെടുത്തി ജയ്പുര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ പ്രശംസനീയമായ പ്രവര്‍ത്തനങ്ങള്‍ ജനമധ്യത്തില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതിനിടെയാണ് ഇതേ നഗരത്തിലെ റോഡരികില്‍ മന്ത്രി മൂത്രമൊഴിച്ചതും ആ ചിത്രം വൈറലായതും.

പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്നവര്‍ 200 രൂപ ഫൈന്‍ അടക്കണമെന്നാണ് നിയമം.

എന്നാല്‍ ഈ വിഷയം ഒരു വലിയ കാര്യമല്ലാത്തതിനാല്‍ താന്‍ പ്രതികരിക്കുന്നില്ലെന്നാണ് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്.