ഡൽഹി മന്ത്രി രാജേന്ദ്ര പാൽ ഗൗതം രാജിവച്ചു. മതപരിവർത്തന പ്രതിജ്ഞാ വിവാദത്തിന്റെ പേരിലാണ് രാജി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റ നിർദ്ദേശം അനുസരിച്ചാണ് രാജിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഡൽഹിയിൽ ഒക്ടോബർ അഞ്ചിന് നടന്ന ബുദ്ധമതം സ്വീകരിക്കാനുള്ള കൂട്ട മതപരിവർത്തനസമ്മേളനത്തിലാണ് മന്ത്രി പങ്കെടുത്തത്.
എനിക്ക് വിഷ്ണുവിലും മഹേശ്വരനിലും ബ്രഹ്മാവിലും രാമനിലും വിശ്വാസമില്ല. ദൈവത്തിന്റെ അവതാരമെന്ന് വിശ്വസിക്കപ്പെടുന്ന കൃഷ്ണനെയും ഞാൻ ആരാധിക്കില്ല എന്നാണ് മന്ത്രി പ്രതിജ്ഞയെടുത്തത്.
English Summary: Minister Rajendra Pal Gautam resigned
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.