സംസ്ഥാന തുറമുഖം- പുരാവസ്തു വകുപ്പ് മന്ത്രിയായ രാമചന്ദ്രന് കടന്നപ്പള്ളി കോവിഡ് വാക്സിന് സ്വീകരിച്ചു. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിയാണ് അദ്ദേഹം കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്.
അതേസമയം, അറുപത് വയസ് കഴിഞ്ഞവരുടെ വാക്സിൻ സ്വീകരണത്തിന് സംസ്ഥാനത്ത് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പല ജില്ലകളിലും ലക്ഷ്യമിട്ടതിലും കൂടുതൽപേർ ഇന്നലെ വാക്സിനെടുത്തു. കൂടുതൽ പേർ ഒരേസമയം രജിസ്റ്റർ ചെയ്യാൻ ശ്രമിക്കുന്നത് കൊവിൻ പോർട്ടലിൽ സാങ്കേതിക തകരാറിനും കാലതാമസത്തിനും കാരമാകുന്നുണ്ട്. 45 നു മുകളിൽ പ്രായമുള്ള ഗുരുതര രോഗങ്ങളുള്ളവർക്കും വാക്സിന് സ്വീകരിക്കുന്നതിനായി രജിസ്റ്റർ ചെയ്യാം.
English summary: minister Ramchandran kadannapally takes covid vaccine
You may also like this video: