28 March 2024, Thursday

Related news

May 15, 2023
December 31, 2021
December 18, 2021
December 10, 2021
December 2, 2021
September 21, 2021
September 5, 2021

മാതൃകാ കര്‍ഷക പുരസ്‌കാരം നേടിയ ഇ.ജെ തോമസിനെ മന്ത്രി റോഷി അഗസ്റ്റിന്‍ ആദരിച്ചു

Janayugom Webdesk
ഇടുക്കി
September 5, 2021 7:16 pm

സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കിന്റെ മാതൃക കര്‍ഷകനുള്ള പുരസ്‌കാരം നേടിയ തോപ്രാംകുടി തോമസ് ഇലന്തിമറ്റത്തിനെ മന്ത്രി റോഷി അഗസ്റ്റിന്‍ ആദരിച്ചു. ഇടുക്കി താലൂക്ക് സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കിന്റെ നേതൃത്വത്തില്‍ കട്ടപ്പനയില്‍ സംഘടിപ്പിച്ച യോഗത്തിലാണ് ആദരിച്ചത്. കാര്‍ഷിക പുരസ്‌കാരങ്ങള്‍ കാര്‍ഷിക മേഖലയ്ക്കുള്ള അംഗീകാരംകൂടിയാണെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.


ഇതുംകൂടി വായിക്കു: കാര്‍ഷിക രംഗത്തിന് പ്രാധാന്യമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ജലവിഭവ വകുപ്പിനെ പ്രാപ്തമാക്കും; മന്ത്രി റോഷി അഗസ്റ്റിന്‍ 


കഴിഞ്ഞ പ്രളയകാലത്ത് കാര്‍ഷിക മേഖലയിലുണ്ടായ കഷ്ട നഷ്ടങ്ങള്‍ വിലയിരുത്തി കാര്‍ഷിക പുനരുജ്ജീവനത്തിന് ഇടുക്കി പാക്കേജില്‍ പ്രാധാന്യം നല്‍കുമെന്നും മന്ത്രി പറഞ്ഞു. മൈക്രോ ഇറിഗേഷന്‍ പദ്ധതിയിലൂടെ നാണ്യവിളകള്‍ക്ക്കൂടി ജലസേചനം ലഭ്യമാകുന്ന പദ്ധതി ആസൂത്രണത്തിന്റെ അവസാന ഘട്ടത്തിലാണെന്നും മന്ത്രി വ്യക്തമാക്കി.


ഇതുംകൂടി വായിക്കു: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട്; പരിസ്ഥിതി ആഘാത പഠനംപുരോഗമിക്കുന്നു: മന്ത്രി റോഷി അഗസ്റ്റിന്‍


കാര്‍ഷിക വികസന ബാങ്കിന്റെ സംസ്ഥാനത്തെ മാതൃക കര്‍ഷകനുള്ള പുരസ്‌കാരം സഹകരണ വകുപ്പ് മന്ത്രി വിഎന്‍ വാസവന്‍ തോമസ് ഇ.ജെ ഇലന്തിമറ്റത്തിന് കഴിഞ്ഞ ദിവസം നല്‍കിയിരുന്നു. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം.
eng­lish summary;Minister Roshi Augus­tine hon­ored EJ Thomas with the Mod­el Farmer Award
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.