13 November 2025, Thursday

Related news

August 26, 2025
August 4, 2025
July 1, 2025
June 4, 2025
April 18, 2025
April 17, 2025
April 16, 2025
April 6, 2025
March 24, 2025
March 22, 2025

സിനിമയുടെ കഥ മനസാക്ഷിക്ക് നിരക്കുന്നതാകണമെന്ന് മന്ത്രി സജി ചെറിയാന്‍

Janayugom Webdesk
തിരുവനന്തപുരം
August 4, 2025 12:02 pm

സിനിമയുടെ കഥ മനസാക്ഷിക്ക് നിരക്കുന്നതാകണെന്ന് മന്ത്രി സജി ചെറിയാന്‍. സിനിമാ കോണ്‍ക്ലേവിലാണ് സര്‍ക്കാര്‍ തീരുമാനം പറഞ്ഞത്. ഉള്ളടക്ക‌നിയന്ത്രണം സംബന്ധിച്ച ആശയവികസനത്തിന് ചലച്ചിത്ര അക്കാദമി, ചലച്ചിത്രപ്രവർത്തകർ, എഴുത്തുകാർ, മാനസികാരോഗ്യ വിദഗ്ധർ തുടങ്ങിയവരുമായി കൂടിയാലോചന വേണമെന്നും ചർച്ചാരേഖ ‌നിർദേശിച്ചു. മനഃശാസ്ത്രം, ലിംഗനീതി, ദളിത് പിന്നാക്കവിഭാഗങ്ങളെക്കുറിച്ചുള്ള പഠനം എന്നീ മേഖലകളിലെ വിദഗ്ധരെക്കൂടി ഉൾപ്പെടുത്തി സെൻസർബോർഡിന് വിശാല കാഴ്ചപ്പാടുണ്ടാക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു.

സിനിമയുടെ ഉള്ളടക്കത്തിന്റെ കാര്യങ്ങളിലുൾപ്പെടെ ‌കൂടുതൽ ചർച്ചയ്ക്ക് സന്നദ്ധമാണ്. ലൈംഗികാതിക്രമം, ജാതി ദുരുപയോഗം, വിദ്വേഷപ്രസംഗം തുടങ്ങിയവ ചിത്രീകരിക്കാൻ മാനദണ്ഡം ആവശ്യമാണ്. ഇവയുടെ മഹത്ത്വവത്കരണം ഒഴിവാക്കണം. നടപ്പുരീതികൾക്ക് പലതിനും നിയന്ത്രണം വേണമെന്ന നിലപാടാണ് സർക്കാർരേഖ മുന്നോട്ടുവെക്കുന്നത്. വ്യാജറിവ്യൂ, മികച്ച നേട്ടമുണ്ടാക്കിയ ചിത്രങ്ങൾക്കെതിരേ പണംനൽകി മോശം പ്രചാരണം, തെറ്റിദ്ധരിപ്പിക്കുന്ന ട്രെയിലറുകൾ, പണംനൽകിയുള്ള പ്രൊമോഷൻ, ഷോ റദ്ദാക്കൽ തുടങ്ങിയവ പ്രേക്ഷകരിൽ വിശ്വാസമില്ലാതാക്കും. നിർമാതാക്കൾ, വിതരണക്കാർ, എക്സിബിറ്റേഴ്‌സ് എന്നിവരുടെ സംഘടനകൾചേർന്ന് മാർക്കറ്റിങ്ങിന് പെരുമാറ്റച്ചട്ടമുണ്ടാക്കണം.

റിവ്യൂബോംബിങ്ങിനെതിരേ നിയമനടപടി ആവശ്യമാണ്. സിനിമാറിലീസിന് പെയ്ഡ് ഇൻഫ്ളുവൻസർ മാർക്കറ്റിങ്ങും ഇതിന് സ്പോൺസർചെയ്ത ഉള്ളടക്കമുണ്ടെങ്കിൽ അതും വെളിപ്പെടുത്തണം. അധാർമിക മാർക്കറ്റിങ്ങിനെപ്പറ്റിയുള്ള പരാതിയിൽ പിഴചുമത്താനും തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നീക്കാനും അധികാരമുള്ള അതിവേഗ ആർബിട്രേഷൻപാനൽ രൂപവത്കരിക്കണം.

Kerala State - Students Savings Scheme

TOP NEWS

November 13, 2025
November 13, 2025
November 13, 2025
November 13, 2025
November 13, 2025
November 12, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.