Web Desk

തിരുവനന്തപുരം

May 23, 2021, 4:18 pm

മത്സ്യത്തൊഴിലാളികളോട് കടപ്പാടുണ്ട്; തീരസംരക്ഷണം ഉറപ്പാക്കുമെന്ന് മന്ത്രി സജി ചെറിയാൻ

Janayugom Online

തീരദേശത്തേക്ക് പോയി പ്രശ്നങ്ങൾ നേരിട്ട് മനസിലാക്കി പരിഹരിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. പ്രളയത്തിൽ ബുദ്ധിമുട്ടിയ ചെങ്ങന്നൂരിനെ രക്ഷിക്കാൻ ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളാണ് പാഞ്ഞെത്തിയത്. അവരോട് കടപ്പാടുണ്ട്. കാലവസ്ഥ വ്യതിയാനം കാരണം തീരദേശങ്ങളില്‍ മേഖലകളില്‍ വലിയ ദുരിതമാണ് ഉണ്ടാകുന്നത്. വിദേശത്തും മറ്റ് സംസ്ഥാനങ്ങളും തീരസുരക്ഷ എങ്ങിനെയാണ് ഉറപ്പാക്കിയതെന്ന് പഠിക്കാൻ തീരുമാനിച്ചു. അഞ്ച് വർഷം കൊണ്ട് എങ്ങിനെ തീരസംരക്ഷണം ഉറപ്പാക്കാമെന്ന് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയും മന്ത്രിമാരായ രാജീവും റോഷി അഗസ്റ്റിനും താനും ഉൾപ്പെട്ട യോഗം നാളെ നടക്കും. മത്സ്യത്തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ സംബന്ധിച്ച് യോഗം ചർച്ച ചെയ്യും. തീരദേശ സംരക്ഷണമാണ് ലക്ഷ്യം. അപര്യാപ്തതകൾ പരിഹരിക്കാനുള്ള തീരുമാനം ഉണ്ടാകും. തീരദേശ സംരക്ഷണത്തിന് ഒരുപാട് പഠനം നടന്നിട്ടുണ്ട്. ശാസ്ത്രീയമായി നടപ്പാക്കിയ പോരായ്മയുണ്ടോയെന്ന് പരിശോധിക്കും. അതിന് സ്വീകരിക്കേണ്ട നടപടി എടുക്കുമെന്നും മന്ത്രി പറഞ്ഞു.

താൻ ഓഫീസിലിരുന്ന് തത്വം പറയില്ല. തീരദേശത്തേക്ക് പോയി പ്രശ്നങ്ങൾ നേരിട്ട് മനസിലാക്കി പരിഹരിക്കും. നാളത്തെ ചർച്ചയിൽ വിഷയം വരുന്നുണ്ട്. യുദ്ധകാലാടിസ്ഥാനത്തിൽ യോഗം വിളിച്ച് അശാസ്ത്രീയമായ നിർമ്മാണ പ്രവർത്തനങ്ങൾ തടയുമെന്നും മന്ത്രി വ്യക്തമാക്കി

Eng­lish sum­ma­ry: Min­is­ter Saji Cheriyan on Coastal protection

You may also like this video: