
ശബരീനാഥനല്ല സാക്ഷാല്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വന്നാലും തിരുവനന്തപുരം നഗരസഭാ പിടിക്കാനാവില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. യു ഡി എഫ് കഴിഞ്ഞ തവണത്തേക്കാൾ ദയനീയമായി പരാജയപ്പെടും.അതിനാലാണ് സതീശൻ തന്നെ മത്സരിച്ചാലും എല്‍ഡിഎഫ് മികച്ച വിജയം നേടും.കഴിഞ്ഞവർഷത്തേക്കാൾ ദയനീയ പ്രകടനമാകും യുഡിഎഫിന്‍റേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പ് വിജ്ഞാപനം വരും മുമ്പ് തന്നെ ആദ്യഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.
മുൻ എംഎൽഎ യും കെപിസിസി ജനറൽ സെക്രട്ടറിമായ ശബരീനാഥിനെ മുന്‍ നിര്‍ത്തിയാണ് യുഡിഎഫ് തെരഞെടുപ്പിനെ നേരിടുന്നത്. കവടിയാർ വാർഡിലാണ് ശബരി ഇറങ്ങുന്നത്. മേയർ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നില്ലെങ്കിലും മുൻനിരയിൽ ശബരിയുണ്ട്. അതേസമയം വെള്ളാപ്പള്ളിയുടെ മുസ്ലീം വിരുദ്ധ പ്രതികരണം, മതേതരത്വത്തെ കളങ്കപ്പെടുത്തുന്ന വാക്കുകൾ ആരുടെയും ഭാഗത്ത് നിന്നും ഉണ്ടാവാൻ പാടില്ലെന്ന് മന്ത്രി പറഞ്ഞു.
വെള്ളാപ്പള്ളിയുടെ അഭിപ്രായത്തോട് ഇടതുപക്ഷത്തിന് യോജിപ്പില്ല. ഏത് സാഹചര്യത്തിലാണ് അത്തരം പ്രതികരണം നടത്തിയതെന്ന് പരിശോധിക്കണമെന്നും മന്ത്രി വ്യക്തമാക്കി. ട്രെയിനിൽ യുവതിക്ക് നേരെ ഉണ്ടായ അതിക്രമം. ട്രെയിൻ സുരക്ഷയുടെ കാര്യത്തിൽ കേന്ദ്രസർക്കാർ ശ്രദ്ധ കാണിക്കുന്നില്ല. കേരളത്തിലുള്ള യുഡിഎഫിന്റെ എംപിമാർ ഇക്കാര്യത്തിൽ ഇടപെടുന്നില്ലെന്നും മന്ത്രി വിമർശിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.