Web Desk

തിരുവനന്തപുരം

February 07, 2020, 8:55 am

ബജറ്റ്: ക്ഷേമപദ്ധതികള്‍ കുറയ്ക്കില്ല; തൊഴില്‍ വര്‍ധിപ്പിക്കും: ധനമന്ത്രി

Janayugom Online

2020–21 സാമ്പത്തിക വര്‍ഷം സര്‍ക്കാരിന്റെ ഏറ്റവും മികച്ച വര്‍ഷമായിരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ പാലിക്കും. അനാവശ്യ ചലവുകള്‍ കുറയ്ക്കുമെന്നും ധനമന്ത്രി ബജറ്റിനു മുന്നോടിയായി മാധ്യമങ്ങളോട് പറഞ്ഞു. സാമ്പത്തികപ്രതിസന്ധി അടുത്തവര്‍ഷം മറികടക്കുമെന്നും ധനമന്ത്രി പറഞ്ഞു.

ക്ഷേമപദ്ധതികള്‍ കുറക്കില്ല. ‘കഴിഞ്ഞവര്‍ഷം അനുവദിച്ചതില്‍ കൂടുതല്‍ തുക ക്ഷേമപദ്ധതികള്‍ക്ക് അനുവദിക്കും. ലൈഫ് മിഷന്റെ തുക വര്‍ധിപ്പിച്ചു. പണം കണ്ടെത്താന്‍ വായ്പയെടുക്കുന്നതിന് തടസമില്ല. പരമ്പരാഗത വ്യവസായ മേഖലയില്‍ സര്‍ക്കാര്‍ അദ്ഭുതം സൃഷ്ടിച്ചു. കശുവണ്ടി മേഖലയുടെ പുനരുദ്ധാരണത്തിന്റെ വര്‍ഷമാകും 2020–21 എന്നും ഐസക് പറഞ്ഞു.

സര്‍ക്കാര്‍ നടപ്പാക്കുന്ന കാര്യങ്ങളുടെ പുരോഗതിയും അവ മുന്നോട്ടുകൊണ്ടുപോകാനുള്ള മാര്‍ഗങ്ങളും വ്യക്തമാക്കുന്നതായിരിക്കും ബജറ്റെന്നാണ് സൂചന. ഇതോടൊപ്പം, സംസ്ഥാനത്തിന്റെ നികുതിവരുമാനം വര്‍ധിപ്പിക്കാനുള്ള സാധ്യതകളും പരിഗണിക്കും. ചെറുകിടമേഖലയിലും പ്രോല്‍സാഹനനിര്‍ദേശങ്ങള്‍ ഉണ്ടാകും. അസംഘടിത, കാര്‍ഷികമേഖലയിലെ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കും. അടുത്ത 10 വര്‍ഷത്തിനകം കേരളത്തിലെ തൊഴിലില്ലായ്മ ദേശീയശരാശരിയേക്കാള്‍ കുറയുമെന്നും ധനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

Eng­lish sum­ma­ry: Min­is­ter Thomas Issac on Ker­ala budget

YOU MAY ALSO LIKE THIS VIDEO

;