സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായുള്ള സപ്ലിമെന്ററി ന്യൂട്രീഷൻ പദ്ധതി 22 കോടി 66 ലക്ഷത്തി ഇരുപതിനായിരം രൂപ അനുവദിച്ചതായി പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.സപ്ലിമെന്ററി ന്യൂട്രീഷൻ പദ്ധതിയുടെ ഭാഗമായി ആഴ്ചയിൽ രണ്ടുദിവസം പാലും ഒരു ദിവസം മുട്ടയുമാണ് നൽകുന്നത്.
നേരത്തെ, സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയ്ക്ക് കേന്ദ്ര വിഹിതം വൈകുന്നത് പരിഗണിച്ച് 2024 സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിലെ മെറ്റീരിയൽ കോസ്റ്റിനത്തിലെ കേന്ദ്ര വിഹിതം മുൻകൂറായും സംസ്ഥാന വിഹിതവും സംസ്ഥാന അധിക വിഹിതവും സംസ്ഥാന സർക്കാർ അനുവദിച്ചിരുന്നു.2024 ഒക്ടോബർ, നവംബർ മാസങ്ങളിലെ മെറ്റീരിയൽ കോസ്റ്റിനത്തിലെ കേന്ദ്ര വിഹിതമായ 37,96,87,839/- രൂപയും (മുപ്പത്തിയേഴ് കോടി തൊണ്ണൂറ്റിയാറ് ലക്ഷത്തി എൺപത്തിയേഴായിരത്തി എണ്ണൂറ്റി മുപ്പത്തി ഒൻപത് രൂപ)
സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിലെ സംസ്ഥാന വിഹിതമായ 35,04,46,314/- കോടി (മുപ്പത്തിയഞ്ച് കോടി നാല് ലക്ഷത്തി നാൽപ്പത്തിയാറായിരത്തി മുന്നൂറ്റി പതിനാല് രൂപ) രൂപയും ചേർത്ത് 73.01 കോടി രൂപയും സംസ്ഥാന അധിക സഹായമായി അനുവദിച്ച 4,58,74,000/- രൂപയും (നാല് കോടി അമ്പത്തിയെട്ട് ലക്ഷത്തി എഴുപത്തിനാലായിരം രൂപ) ചേർത്താണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പേരിലുള്ള സിംഗിൾ നോഡൽ അക്കൗണ്ടിലേക്ക് റിലീസ് ചെയ്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.