വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന തിരുവനന്തപുരം മണ്ണന്തല സ്വദേശി ജെറി വർഗീസിന്റെ മസ്തിഷ്കമരണം കഴിഞ്ഞ ദിവസമാണ് സ്ഥിരീകരിക്കുന്നത്. വേദന നിറഞ്ഞ നിമിഷങ്ങളിലും മസ്തിഷ്ക മരണാനന്തര അവയവദാനത്തിനുള്ള സമ്മതം നൽകുകയായിരുന്നു ജെറിയുടെ കുടുംബം ചെയ്തത്.അഞ്ച് ജീവിതങ്ങൾക്ക് ജെറി വർഗീസിന്റെ കുടുംബം അവയവദാനത്തിലൂടെ താങ്ങായി.
ജെറി വർഗീസിന്റെ വീട് പൊതുവിദ്യാഭ്യാസ — തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി സന്ദർശിച്ചു. ദുഃഖകരമായ നിമിഷങ്ങളിലും സമൂഹ നന്മ ലക്ഷ്യം വച്ചാണ് ജെറി വർഗീസിന്റെ കുടുംബം പ്രവർത്തിച്ചത് എന്ന് മന്ത്രി വ്യക്തമാക്കി. ജെറിയുടെ ഭാര്യ ലിൻസിയും കുടുംബവും സമൂഹത്തിനാകെ മാതൃകയായ പ്രവർത്തനം ആണ് നടത്തിയതെന്നും മന്ത്രി ചൂണ്ടിക്കാട്ടി .
English summay: Minister V sivankutty visited Jery Varghese’s home
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.