Web Desk

തിരുവനന്തപുരം

July 12, 2021, 8:12 pm

മിക്‌സചര്‍ തൊണ്ടയില്‍ കുടുങ്ങി ഒന്നാംക്ലാസുകാരി മരിച്ച സംഭവം; മന്ത്രി വി ശിവൻകുട്ടി വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു

Janayugom Online

വീട്ടിൽ ലഘുഭക്ഷണം കഴിച്ചുകൊണ്ടിരിക്കെശ്വാസനാളത്തിൽ ആഹാരം കുടുങ്ങി മരണമടഞ്ഞ കോട്ടൺഹിൽ LP സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനി നിവേദിതയുടെ കുടുംബാംഗങ്ങളെ പൊതുവിദ്യാഭ്യാസ — തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി വീട്ടിലെത്തി നേരിൽ കണ്ടു. ഓട്ടോറിക്ഷ തൊഴിലാളിയായ രാജേഷിന്റേയും കവിതയുടേയും ഏക മകളായിരുന്നു നിവേദിത.കുടുംബത്തെ ആശ്വസിപ്പിച്ചാണ് മന്ത്രി മടങ്ങിയത്.

മിക്‌സ്ചര്‍ കഴിക്കവെ ഇന്നലെയാണ് കോട്ടണ്‍ഹില്‍ എല്‍പി സ്‌കൂളിലെ ഒന്നാംക്ലാസ് വിദ്യാര്‍ഥിനിയായ നിവേദിതയാണ് മരിച്ചത്. തൃക്കണ്ണാപുരത്തെ വീട്ടില്‍ വെച്ച് ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Eng­lish sum­ma­ry:  Min­is­ter V sivankut­ty vis­it­ed Nived­hitha’s home

You may also like this video: