Web Desk

നെടുങ്കണ്ടം

June 05, 2020, 7:07 pm

ചോറ്റുപാറ ഗവ. ഹൈസ്‌കൂളിന് ആശംസകളുമായി മന്ത്രി വി.എസ് സുനില്‍ കുമാര്‍

Janayugom Online

ലോക പരിസ്ഥിതി ദിനത്തില്‍ ക്യഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാറിന്റെ സന്ദേശം ലഭിച്ചതോടെ കല്ലാര്‍-ചോറ്റുപാറ ഗവ. ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ ആവേശത്തില്‍. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരുന്നതാണ് ചോറ്റുപാറ ഗവണ്‍മെന്റ് ഹൈസ് സ്‌കൂളിന്റെ പ്രവര്‍ത്തനം. സ്‌കൂള്‍ നടത്തി വരുന്ന കാര്‍ഷിക ഉദ്യമ പ്രവര്‍ത്തനങ്ങളിലും കൃഷിവകുപ്പിന്റെ എല്ലാവിധ സഹായങ്ങള്‍ ഉണ്ടാകുമെന്നും, പൂര്‍ണ്ണ പിന്തുണ ഉണ്ടാകുമെന്നും മന്ത്രി വി.എസ് സുനില്‍കുമാര്‍ ആശംസാ പ്രസംഗത്തില്‍ പറഞ്ഞു.

സുഭിക്ഷ കേരളം പദ്ധതിയോടനുബന്ധിച്ച് തരിശായിക്കിടക്കുന്ന സ്‌കൂളിന്റെ ഒരേക്കര്‍ സ്ഥലത്ത് മരച്ചീനി നടുന്നതിന് തീരുമാനം എടുത്തിരുന്നു. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കരുണാപുരം ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതോടൊപ്പം ഒരു കുട്ടി ഒരു വിഭവം പദ്ധതിപ്രകാരം സ്‌കൂള്‍ കുട്ടികള്‍ തന്നെ വിവിധ വിഭവങ്ങള്‍ നട്ട് നനച്ച് ഉല്‍പ്പാദിപ്പിക്കാനും, നടീല്‍ മുതല്‍ വിളവെടുപ്പ് വരെയുളള കാര്യങ്ങള്‍ ഡയറി കുറിപ്പാക്കാനുമുള്ള പദ്ധതികളാണ് സ്‌കൂള്‍ നടപ്പാക്കി വരുന്നത്.

കരുണാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടോമി പ്ലാവ് നട്ട് ഉദ്ഘാടനം ചെയ്തു. പി.ടിഎ പ്രസിഡന്റ് കെ.എന്‍ രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. പി. അജിത്കുമാര്‍ (സീനിയര്‍ അദ്ധ്യാപകന്‍) സ്വാഗതവും, ഹെഡ്‌മാസ്റ്റര്‍ ടി.ഒ മുരളിധരന്‍ കൃതജ്ഞതയും പറഞ്ഞു.
ടി.യു സിദ്ധിഖ്, ശിവപ്രസാദ് തണ്ണിപ്പാറ, പഞ്ചായത്ത് സെക്രട്ടറി സുനില്‍ സെബാസ്റ്റ്യന്‍, കൃഷി വകുപ്പ് ഓഫീസര്‍ നിതിന്‍ കുമാര്‍, അസി. കൃഷി ഓഫീസര്‍ എം.ആര്‍ ഉണ്ണികൃഷ്ണന്‍, ഹരിത കേരള മിഷന്‍ കോ-ഓഡിനേറ്റര്‍ ഗീത സാബു, പഞ്ചായത്ത് അംഗങ്ങള്‍ സാമൂഹിക പ്രവര്‍ത്തകര്‍, അദ്ധ്യപകര്‍, അനദ്ധ്യാപകര്‍, രക്ഷകര്‍ത്താക്കള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

ENGLISH SUMMARY:minister vs sunil kumar con­grat­u­lates chot­tupara govt. school
You may also like this video