Web Desk

തിരുവനന്തപുരം

June 22, 2020, 9:35 am

ആരോഗ്യ പ്രവർത്തകയ്ക്ക് കോവിഡ് : കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ സ്വയം നിരീക്ഷണത്തിൽ

Janayugom Online

ആരോഗ്യപ്രവർത്തകയ്ക്കു കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ സംസ്ഥാന കൃഷി മന്ത്രി വിഎസ് സുനിൽകുമാർ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു.

എറണാകുളം ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയായിരുന്ന മന്ത്രിയും കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തകയും ഈ മാസം 15ന് തൃശ്ശൂർ കോർപറേഷൻ ഓഫിസിൽ നടന്ന യോഗത്തിൽ പങ്കെടുത്തിരുന്നു. ഇതേത്തുടർന്നാണ് മന്ത്രി സ്വയം നിരീക്ഷണത്തിൽ പോയത്.

തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലാണ് മന്ത്രി ക്വാറന്റൈനിൽ കഴിയുന്നത്. അദ്ദേഹത്തിന്റെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയും ക്വാറന്റൈനിൽ പ്രവേശിച്ചിട്ടുണ്ട്. തൃശ്ശൂർ കോർപറേഷനിലെ ആരോഗ്യവിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥയ്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരുൾപ്പെടെ ഏഴുപേർക്ക് കോർപറേഷനിൽ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് മെഡിക്കൽ ബോർഡ് യോഗം ചേർന്ന് കൊവിഡ് നിരീക്ഷണം സംബന്ധിച്ച നിർദേശം നൽകും.

you may also like this video