December 9, 2023 Saturday

Related news

December 7, 2023
December 6, 2023
December 5, 2023
December 3, 2023
December 2, 2023
November 28, 2023
November 27, 2023
November 25, 2023
November 24, 2023
November 24, 2023

മന്ത്രിമാരുടെ മണ്ഡലം പര്യടനം നവകേരള ജനസദസുകളാകും

 പൊതുഭരണ വകുപ്പ് മാർഗരേഖ പുറപ്പെടുവിച്ചു 
Janayugom Webdesk
തിരുവനന്തപുരം
September 23, 2023 8:01 pm

നവകേരള നിർമ്മിതിയുടെ ഭാഗമായി ഇതിനകം സർക്കാർ ഉണ്ടാക്കിയ മുന്നേറ്റത്തെക്കുറിച്ച് ജനങ്ങളുമായി കൂടുതൽ സംവദിക്കുന്നതിനും സമൂഹത്തിന്റെ ചിന്താഗതികൾ അടുത്തറിയുന്നതിനുമായി മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന മണ്ഡലം പര്യടനങ്ങള്‍ ജനസദസുകളാകും. തൊഴിലാളികളും കൃഷിക്കാരും കർഷകത്തൊഴിലാളികളും മഹിളകളും യുവജനങ്ങളും വിദ്യാർത്ഥികളും മുതിർന്ന പൗരന്മാരും അടങ്ങുന്ന ജനസമൂഹത്തിന് കേരളത്തിന്റെ വികസനരംഗത്ത് പങ്കാളികളാകാന്‍ അവസരമൊരുക്കുന്നതാണ് മണ്ഡലം സദസുകള്‍. പരിപാടിയെ സംബന്ധിച്ച് പൊതുഭരണ വകുപ്പ് മാർഗരേഖ പുറപ്പെടുവിച്ചു. നവംബർ 18ന് വൈകിട്ട് 3.30ന് മഞ്ചേശ്വരത്ത് നടക്കുന്ന മണ്ഡലം സദസ് പരിപാടിയോടെയാണ് തുടക്കം. ഓരോ മണ്ഡലത്തിലും എംഎൽഎമാർ പരിപാടിക്കു നേതൃത്വം വഹിക്കണം. മണ്ഡലാടിസ്ഥാനത്തിൽ സംഘാടകസമിതി രൂപീകരിക്കണമെന്ന് മാര്‍ഗരേഖയില്‍ പറയുന്നു.

Eng­lish Summary:Ministers con­stituen­cy tour will be Nawak­er­ala Janasadhas
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.