മന്ത്രി കുടുംബാംഗങ്ങളായ രണ്ടുപേരുടെ ജഡം അഴുകിയ നിലയില്‍

Web Desk
Posted on May 29, 2019, 9:59 am

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ മന്ത്രി കുടുംബാംഗമായ രണ്ടുപേരുടെ ജഡം അഴുകിയ നിലയില്‍ കണ്ടെത്തി. പശ്ചിമബംഗാളിലെ മന്ത്രി മൊലോയ് ഘട്ടക്കിന്റെ ബന്ധുവായ ഒരു സ്ത്രീയെയും അവരുടെ മകളെയുമാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. കണ്ടുകിട്ടുന്ന സമയത്ത് ഇരുവരുടെയും ശരീരം അഴുകിയ നിലയിലായിരുന്നു. അന്‍സോളിലെ നഗരത്തിലുള്ള വീട്ടില്‍നിന്നാണ് ഇരുവരുടെയും ജഡം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.
വീടിനു സമീപത്തുനിന്നും ദുര്‍ഗന്ധം വമിച്ചതോടെ അയല്‍ക്കാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
മന്ത്രിയുടെ പരേതനായ മുതിര്‍ന്ന സഹോദരന്റെ ഭാര്യ ജയശ്രീ, അവരുടെ മകള്‍ നിലം ഘട്ടക് എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞതായും പൊലീസ് കൂട്ടിച്ചേര്‍ത്തു.

YOU MAY ALSO LIKE THIS