ബിഎസ്എൻഎൽ, എംടിഎൻഎൽ എന്നിവയുടെ ടെലികോം സേവനങ്ങൾ ഉപയോഗിക്കാൻ കേന്ദ്രസർക്കാർ വിവിധ മന്ത്രാലയങ്ങൾക്കും പൊതുമേഖലാ യൂണിറ്റുകള്‍ക്കും നിർദ്ദേശം നൽകി. ധനമന്ത്രാലയവുമായി കൂടിയാലോചിച്ചതിനെത്തുടർന്ന് എല്ലാ വകുപ്പ് സെക്രട്ടറിമാർക്കും ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് ഇതുമായി ബന്ധപ്പെട്ട സർക്കുലർ നൽകിയിട്ടുണ്ട്. ഇന്റർനെറ്റ്, ബ്രോഡ്ബാൻഡ്, ലാൻഡ്ലൈൻ എന്നിവയ്ക്കായി ബിഎസ്എൻഎൽ / എംടിഎൻഎൽ നെറ്റ്വർക്ക് നിർബന്ധമായി ഉപയോഗിക്കുന്നതിന് മന്ത്രിസഭ തീരുമാനമെടുത്തതായി സർക്കുലറിൽ പറയുന്നു.
വരിക്കാരുടെ എണ്ണം നഷ്ടപ്പെടുന്ന സർക്കാർ ടെലികോം സ്ഥാപനങ്ങൾക്ക് നഷ്ടം നികത്തുന്നതിന് ആശ്വാസമാകുകയാണ് ഉത്തരവ്. 2019–20 ൽ ബിഎസ്എൻഎൽ 15,500 കോടി രൂപയും എംടിഎൻഎൽ 3,694 കോടി രൂപയും നഷ്ടം രേഖപ്പെടുത്തി.
ബിഎസ്എൻഎല്ലിന്റെ വരിക്കാരുടെ എണ്ണം 2008 നവംബറിലെ 2.9 കോടിയിൽ നിന്ന് ഈ വർഷം ജൂലൈയിൽ 80 ലക്ഷമായി കുറഞ്ഞിരുന്നു. എംടിഎൻഎല്ലിന്റെ വരിക്കാർ 2008 നവംബറിലെ 35.4 ലക്ഷത്തിൽ നിന്ന് ഈ വർഷം ജൂലൈയിൽ 30.7 ലക്ഷമായി കുറഞ്ഞിരുന്നു.
ENGLISH SUMMARY:Ministries advised to use BSNL
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.