19 April 2024, Friday

കോവിഡില്‍ കുറവ്: ആഭ്യന്തര വിമാനയാത്രാ നിയമങ്ങളില്‍ ഇളവ് വരുത്തി വ്യോമയാന മന്ത്രാലയം

Janayugom Webdesk
ന്യൂഡൽഹി
March 22, 2022 10:04 pm

അന്താരാഷ്ട്ര വിമാനയാത്രയിലെ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി കേന്ദ്ര വ്യോമയാന മന്ത്രാലയം. ക്യാബിൻ ക്രൂ അംഗങ്ങൾ പിപിഇ കിറ്റ് ധരിക്കേണ്ടതില്ലെന്നും അന്താരാഷ്ട്ര വിമാനങ്ങളിൽ മെഡിക്കൽ ആവശ്യങ്ങള്‍ക്കായി വിമാനക്കമ്പനികൾ മൂന്ന് സീറ്റുകൾ ഒഴിച്ചിടേണ്ടതില്ലെന്നും വ്യോമയാന മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

അതേസമയം മാസ്ക്, ശാരീരീക അകലം പാലിക്കല്‍, സാനിറ്റൈസറുടെ ഉപയോഗം തുടങ്ങിയവയിലൊന്നും വിട്ടുവീഴ്ച വരുത്തില്ലെന്നും മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

കോവിഡ് കേസുകളില്‍ കുറവ് രേഖപ്പെടുത്തിയ പശ്ചാത്തലത്തിലാണ് തീരുമാനം. ഫെബ്രുവരിയിൽ ഏകദേശം 76.96 ലക്ഷം ആഭ്യന്തര യാത്രക്കാർ വിമാനത്തിൽ യാത്ര ചെയ്തു, ജനുവരിയിലേതിനേക്കാൾ ഏകദേശം 20 ശതമാനം കൂടുതലാണിതെന്നും മന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ വ്യക്തമാക്കുന്നു.

Eng­lish Sum­ma­ry:  Min­istry of Civ­il Avi­a­tion relax­es domes­tic trav­el rules

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.