കോവിഡ് രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിനുള്ള മാനദണ്ഢങ്ങള്‍ പുതുക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം. കോവിഡിന്റെ ലക്ഷണങ്ങള്‍ ഉള്ളവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ ടെസ്റ്റ് റിസൽട്ട് ആവശ്യമില്ലെന്ന് പുതിയ മാർഗനിർദേശത്തിൽ പറയുന്നു. ഇവരെ കോവിഡ് കെയര്‍ സെന്ററുകളില്‍ പ്രവേശിപ്പിക്കണമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
ഗുരുതര ലക്ഷണങ്ങൾ ഇല്ലാത്തവരെ ഡെഡിക്കേറ്റഡ് കോവിഡ് ഹെൽത്ത് സെന്ററിലും ഗുരുതര ലക്ഷണം ഉള്ളവരെ ഡെഡിക്കേറ്റഡ് കോവിഡ് ഹോസ്പിറ്റലിലും ആവണം പ്രവേശിപ്പക്കേണ്ടതെന്നും കേന്ദ്രസർക്കാരിന്റെ മാർഗനിർദേശത്തിൽ പറയുന്നു.
English summary: Ministry of Health revised the criteria for admission of covid patients in hospital
You may also like this video: