അന്ധയായ അമ്മയ്ക്കൊപ്പം നടന്ന് പോകവെ റെയിൽവേ ട്രാക്കിൽ വീണ കുട്ടിയെ രക്ഷിച്ച റെയിൽവേ ജീവനക്കാരൻ മയൂർ ഷെൽക്കെയ്ക്ക് പാരിതോഷികം പ്രഖ്യാപിച്ച് റെയിൽവേ മന്ത്രാലയം. ഷെയ്ക്കെയ്ക്ക് 50,000 രൂപ നൽകുമെന്ന് സെന്‍ട്രല്‍ റെയില്‍വേ ജനറല്‍ മാനേജര്‍ക്ക് എഴുതിയ കത്തിൽ പ്രിന്‍സിപ്പല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഓഫ് റെയില്‍വേ ബോര്‍ഡാണ് അറിയിച്ചത്. മയൂര്‍ ഷെല്‍ക്കയെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
ട്രെയിന്‍ വരുന്ന ട്രാക്കില്‍ വീണ കുട്ടിയെ രക്ഷിക്കാന്‍ സ്വന്തം ജീവന് പണയപ്പെടുത്തിയ മയൂര്‍ ഷെല്‍ക്കയെ അഭിന്ദിക്കുന്നുവെന്നും അദ്ദേഹം കത്തില്‍ കുറിച്ചു. മുംബൈയിലെ വങ്കാനി റെയിൽവേ സ്റ്റേഷനിലാണ് സംഭവം.
അന്ധയായ അമ്മയ്ക്കൊപ്പം സ്റ്റേഷനിലൂടെ നടന്നുപോവുകയായിരുന്ന കുട്ടി പെട്ടെന്ന് ട്രാക്കിലേക്ക് വീഴുകയായിരുന്നു. ട്രെയിനും അതേ ട്രാക്കിലൂടെ പാഞ്ഞെത്തി. ഈ കാഴ്ച കണ്ട് ട്രാക്കിലൂടെ റെയിൽവേ ജീവനക്കാരനായ മയൂർ ഓടിയെത്തി കുഞ്ഞിനെ ഫ്ലാറ്റ്ഫോമിലേക്ക് പിടിച്ചുകയറ്റുകയായിരുന്നു.
സംഭവത്തിന്റെ വീഡിയോ റെയിൽവേ മന്ത്രി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഞാന്‍ കുട്ടിയെ രക്ഷിക്കാൻ ഓടുമ്പോഴും എന്റെ ജീവനും അപകടത്തിലാവുമോ എന്ന് ഞാനും ഒരു നിമിഷം ചിന്തിച്ചിരുന്നു. എന്നാലും അവനെ രക്ഷിക്കണമെന്ന് തന്നെ എനിക്ക് തോന്നി. ആ കുഞ്ഞിന്റെ അമ്മയ്ക്ക് കണ്ണിന് കാഴ്ചയില്ലായിരുന്നു. അതിനാലാണ് അവര്‍ക്കൊന്നും ചെയ്യാന്‍ കഴിയാതെ പോയത്. മയൂർ പറഞ്ഞു.
English summary:Ministry of Railways give a reward for the employee who rescued a child who fell on a railway track
You may also like this video: