Janayugom Online
minnal

മിന്നല്‍

Web Desk
Posted on December 16, 2018, 7:10 am

പ്രദീപ് രാമനാട്ടുകര

മരങ്ങളെല്ലാം
പൂത്തു നില്‍ക്കുന്നത്
എന്റെ കണ്ണുകളില്‍
നീയുള്ളതുകൊണ്ടാവാം .…

ഞാന്‍ വരയ്ക്കുന്ന
ഒരു ചിത്രവും
നീയില്ലാതെ
തെളിയുന്നില്ല

നീ
കണ്ടെത്തുന്നതിനു മുമ്പ്
ഞാന്‍
എവിടെയായിരുന്നു

നീ
തൊട്ടപ്പോഴാണ്
വെളിച്ചത്തിന്
ചിറകുകള്‍ മുളച്ചത്

നമുക്കിടയില്‍
ഒരു വരി പോലും
നരയ്ക്കാത്തതിനാല്‍
കാലം
തോറ്റു പോകുന്നു

നീ
വിവര്‍ത്തനം ചെയ്തപ്പോഴാണ്
കിളികള്‍
ഭൂമിയെ വായിക്കുന്നത്
എനിക്ക് മനസ്സിലായത്

മിന്നലെന്ന്
വിളിച്ചതില്‍ പിന്നെ
നിനക്ക് പൂത്തു നില്‍ക്കാന്‍
ആകാശം നിറയെ
ഞാന്‍ ചില്ലകളായി.

99956937 11