Web Desk

കാലടി

June 07, 2020, 6:17 pm

മിന്നൽ മുരളി സെറ്റ് തകർത്ത സംഭവത്തിൽ മുഖ്യ സൂത്രധാരൻ പിടിയിൽ

Janayugom Online

ലോക്ഡൗണിനെ തുടർന്ന് നിർത്തി വച്ച ടൊവിനോയുടെ പുതിയ ചിത്രമായ മിന്നൽ മുരളിയുടെ സെറ്റ് തകർത്ത കേസിൽ സൂത്രധാരനും രണ്ടാം പ്രതിയുമായ കൃഷ്ണദാസ്(28)അറസ്റ്റിൽ. പെരുമ്പാവൂരില്‍ നിന്നുമാണ് പ്രതിയെ പിടികൂടിയത്. കാലടി മാണിക്കമംഗലം സ്വദേശിയാണ് പ്രതി. നിരവധി മോഷണ കേസുകളിൽ പ്രതിയാണ്. ജില്ലാ പൊലീസ് മേധാവി കെ കാര്‍ത്തിക് ഐ പി എസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

മാരകായുധങ്ങള്‍ കൈവശം വച്ചതിന് കാലടി സ്റ്റേഷനിലും എ ടി എം തകര്‍ത്ത് പണം മോഷ്ടിക്കാൻ ശ്രമിച്ച കേസിൽ കൊരട്ടി ആലുവ സ്റ്റേഷനിലും ഇയാൾക്കെതിരെ കേസുകളുണ്ട്. സെറ്റ് തകർത്ത കേസിൽ നേരത്തെ തന്നെ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികൾക്കെതിരെ കാപ്പ ചുമത്തുന്നതുമായി ബന്ധപ്പെട്ട നടപടികളിലേക്ക് പൊലീസ് പോവുകയാണ്. പ്രതികൾക്കതിരെ സ്വകാര്യ സ്വത്തിനുള്ള നാശനഷ്ടം തടയുകയും നഷ്ടപരിഹാരം നല്‍കലും ആക്ട് മതസ്പര്‍ധ ഉണ്ടാക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനം, എപ്പിഡമിക് ഡിസീസസ് ഓര്‍ഡിനന്‍സ്, ഗൂഢാലോചന, മോഷണം എന്നീ വകുപ്പുകളും ചാര്‍ജ് ചെയ്തിട്ടുണ്ട്.

ENGLISH SUMMARY:minnal murali set attack case, main accuse arrested
You may also like this video