മിന്നു മണിയും ജിൻസി ജോർജും ഇന്ത്യൻ ടീമിൽ

Web Desk
Posted on January 09, 2020, 9:32 pm

കൊച്ചി: ചതുരാഷ്ട്ര ടി20 ടൂർണമെന്റിനുള്ള ഇന്ത്യ എ, ഇന്ത്യ ബി ടീമുകളെ പ്രഖ്യാപിച്ചു. തായ്ലാന്റ്, ബംഗ്ലാദേശ് എന്നീ ടീമുകൾക്കെതിരെയാണ് ടൂർണമെന്റ്. മലയാളികളായ മിന്നു മണി, ജിൻസി ജോർജ് എന്നിവർ ടീമിൽ ഇടം നേടിയിട്ടുണ്ട്.

മിന്നു മണി ഇന്ത്യ ബി ടീമിലും ജിൻസി ജോർജ് ഇന്ത്യ എ ടീമിലുമാണ് ഇടം നേടിയത്. നേരത്തെ ചലഞ്ചർ ട്രോഫിക്കുള്ള ടി20 ടീമിലും ഇരുവരും ഇടം നേടിയിരുന്നു. ജനുവരി 16 മുതൽ 23 വരെ പാറ്റ്നയിലാണ് ടൂർണമെന്റ് നടക്കുക.