പ്രായപൂർത്തിയാകാത്ത മകളെ നാല് വർഷമായി ലൈം​ഗിക പീ ഡ ന ത്തിന് ഇരയാക്കി; അച്ഛൻ അറസ്റ്റിൽ

Web Desk

കൊല്ലം

Posted on July 26, 2020, 9:58 am

12 കാരിയായ മകളെ നാല് വർഷമായി ലൈംഗിക പീഡനത്തിന് ഇരയാക്കിയ അച്ഛൻ അറസ്റ്റിൽ. കൊല്ലം പത്തനാപുരത്താണ് സംഭവം. പെൺകുട്ടിയുടെ പരാതിയിലാണ് നടപടി. കഴിഞ്ഞ നാലുവർഷമായി ഭീഷണിപ്പെടുത്തി ലൈഗിംകമായി പിഡിപ്പിച്ചു വരികയായിരുന്നുവെന്നാണ് കുട്ടിയുടെ മൊഴി.

പീഡനവിവരം അമ്മയോട് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. ശാരീരിക ബുദ്ധിമുട്ട് ഉണ്ടായതിനെ തുടർന്ന് കുട്ടിയെ വീടിന് സമിപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു. ഇവിടെ നിന്ന് പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. വിശദമായ പരിശോധനയിലാണ് പെൺകുട്ടി നിരന്തരം ലൈംഗിക പീഡനത്തിന് ഇരയായതായി കണ്ടെത്തിയത്. തുടർന്ന് ആശുപത്രി അധികൃതർ ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരം അറിയിച്ചു.

അച്ഛനെതിരെ പോക്സോ അടക്കമുള്ള വകുപ്പുകൾ പ്രകാരം കേസെടുത്തു. ചോദ്യം ചെയ്യലിൽ കുട്ടിയുടെ അച്ഛൻ കുറ്റം സമ്മതിച്ചു. ഇയാളുടെ അറസ്റ്റ് കുന്നികോട് പൊലീസ് രേഖപ്പെടുത്തി. വനിതാ കമ്മിഷൻ അംഗം ഷാഹിദ കമാൽ നേരിട്ടെത്തി കുട്ടിയിൽ നിന്നും കുട്ടിയുടെ കുടംബാംഗങ്ങളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. കുട്ടിക്ക് കൗൺസിലിങ്ങ് നൽകാൻ വനിതാകമ്മിഷൻ അംഗം നിർദ്ദേശം നൽകി.

Eng­lish sum­ma­ry; minor daugh­ter sex­u­al­ly abused in four years; father arrest­ed

You may also like this video;