പാമ്പ് കടിയേറ്റ് ഐസിയുവില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു

Web Desk
Posted on November 04, 2018, 10:11 am

ലക്‌നൗ: പാമ്പ് കടിയേറ്റതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ട ബലാത്സഗം ചെയ്തു. ആശുപത്രി ജീവനക്കാരനും മറ്റ് നാലുപേരും ചേര്‍ന്നാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഉത്തര്‍പ്രദേശിലെ ബരേയ്‌ലിയിലാണ് സംഭവം.

പാമ്പ് കടിയേറ്റതിനെത്തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് ഐസിയുവില്‍ നിന്ന് വാര്‍ഡിലേക്കും മാറ്റി. ഇതിനുശേഷമാണ് പെണ്‍കുട്ടി തനിക്കുണ്ടായ ദുരനുഭവത്തെപ്പറ്റി തുറന്ന് പറയുന്നത്.

സ്ഥലത്തെത്തിയ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ആശുപത്രി ജീവനക്കരനും തിരിച്ചറിഞ്ഞിട്ടില്ലാത്ത മറ്റ് നാലുപേര്‍ക്കെതിരയുമാണ് പൊലീസ്‌ കേസ് രജിസ്റ്റര്‍ ചെയ്തത്.