ഡല്‍ഹിയില്‍ പതിനേഴുകാരിയെ കൂട്ട ബലാ ത്സംഗ ത്തിനിരയാക്കി; മൂന്ന് പേര്‍ കസ്റ്റഡിയില്‍

Web Desk

ഡൽഹി

Posted on September 18, 2020, 10:34 am

ഡല്‍ഹിയില്‍ പതിനേഴുകാരിയെ കത്തി ചൂണ്ടി ഭീഷണിപ്പെടുത്തി കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി. ഡല്‍ഹിയുടെ കിഴക്കന്‍ പ്രദേശമായ ഹര്‍ഷ് വിഹാറിലാണ് സംഭവം. മൂന്നംഗ സംഘമാണ് പെണ്‍കുട്ടിയെ പീഢിപ്പിച്ചത്. ഒപ്പമുണ്ടായിരുന്ന ബന്ധുവിനെ കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചു.

ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത്. പെണ്‍കുട്ടി വീട്ടിലേക്ക് മടങ്ങവേ ആക്രമി ബാഗ് പിടിച്ചെടുത്ത് ഓടാന്‍ ശ്രമിച്ചു. ഇത് തടയുന്നതിനിടെയാണ് പെണ്‍കുട്ടിയെ പിഢനത്തിന് ഇരയാക്കിയത്. കേസില്‍ മൂന്ന് പേരെ കസ്റ്റഡിയില്‍ എടുത്തതായി ഡല്‍ഹി പൊലീസ് അറിയിച്ചു.

Eng­lish sum­ma­ry: Minor girl alle­galy molest­ed by three men

You may also like this video: