ക്രൂരത ആവർത്തിക്കുമ്പോൾ: തൃപുരയിൽ പതിനേഴുകാരിയെ പീഡനശേഷം തീകൊളുത്തി

Web Desk
Posted on December 08, 2019, 10:22 am

ന്യൂഡൽഹി: ഉന്നാവ്- തെലങ്കാന സംഭവത്തിൽ രാജ്യമൊട്ടാകെ പ്രതിഷേധം ആളിക്കത്തുമ്പോൾ വീണ്ടും രാജ്യത്തെ ലജ്ജിപ്പിച്ചുകൊണ്ട് ത്രിപുരയിൽ പെൺകുട്ടിക്ക് നേരെ പീഡനം. ത്രിപുരയിൽ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് തട്ടികൊണ്ടു പോയി കൂട്ടബലാത്സംഗത്തിനിരയാക്കിയ പെൺകുട്ടിയെയാണ് തീ കൊളുത്തി കൊന്നു. ശനിയാഴ്ചയാണ് പെൺകുട്ടി മരിച്ചത്. ത്രിപുരയിലെ ശാന്തിർ ബസാറിലാണ് സംഭവം. കാമുകനും അമ്മയും ചേർന്നാണ് പതിനേഴുകാരിയെ തീ കൊളുത്തിയത്. മാസങ്ങള്‍ മുമ്പ് സമൂഹമാധ്യമത്തിലുടെയായിരുന്നു പെണ്‍കുട്ടിയും യുവാവും പരിചയപ്പെട്ടത്.

you may also like this video


യുവാവ് പിന്നീട് പെൺകുട്ടിയെ സ്വന്തം വീട്ടിൽ എത്തിച്ച് പൂട്ടിയിട്ടു. പിന്നാലെ മാസങ്ങളോളം കാമുകനും സുഹൃത്തുക്കളും ചേർന്ന് പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കി. ഇതിന് പിന്നാലെയാണ് തീകൊളുത്തി കൊലപ്പെടുത്താനുള്ള ശ്രമം നടന്നത്. പെണ്‍കുട്ടിയെ വിട്ടുനല്‍കണമെങ്കില്‍ 50,000 രൂപ നല്‍കണമെന്ന് ഇവര്‍ പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളോട് ആവശ്യപ്പെട്ടിരുന്നു. പണം നല്‍കിയില്ലെങ്കില്‍ മകളെ കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി.

തുടര്‍ന്ന് ഇക്കാര്യങ്ങള്‍ കാണിച്ച് പെണ്‍കുട്ടിയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ പൊലീസ് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറായില്ലെന്ന് പെണ്‍കുട്ടിയുടെ അമ്മ പറയുന്നു. നിലവിളി കേട്ടെത്തിയ അയല്‍വാസികളാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്.പക്ഷേ പെൺകുട്ടി മരണത്തിന് കീഴ‍ടങ്ങുകയായിരുന്നു. സംഭവത്തില്‍ ഒഡീഷ പൊലീസിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. അതേസമയം പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.