പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ബന്ധു കത്തി കാട്ടി പീഡിപ്പിച്ചതായി പരാതി. കൂട്ടുകാരികള്‍ക്കൊപ്പം പോകുകയായിരുന്ന പെണ്‍കുട്ടിയെ കത്തികാണിച്ച് ഭീഷണിപ്പെടുത്തിയ ശേഷം വനത്തിലേയ്ക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന കൂട്ടുകാരികൾ വിവരം മറ്റുള്ളവരെ ധരിപ്പിച്ചതോടെ പൊലീസും വനം വകുപ്പ് അധികൃതരും വനത്തിൽ തിരച്ചിൽ നടത്തവെയാണ് കുട്ടിയെ കണ്ടെത്തിയത്.
പെണ്‍കുട്ടിയെ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവ ശേഷം ഒളിവിൽ പോയ പ്രതിയ്ക്കായി തിരച്ചിൽ ശക്തമാക്കിയതായി പൊലീസ് അറിയിച്ചു. ഇയാള്‍ ഉൾവനത്തിൽ ഒളിച്ചിരിക്കാമെന്നാണ് പൊലീസിന്റെ നിഗമനം.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.