June 25, 2022 Saturday

Latest News

June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ചു; 19കാരന്‍ പിടിയില്‍

By Janayugom Webdesk
January 23, 2020

ലഹരി മരുന്ന് നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പത്തൊമ്പതുകാരന്‍ പിടിയില്‍. കൊടിയത്തൂരിലാണ് സംഭവം. രക്ഷിതാക്കളുടെ പരാതിയില്‍ ചെറുവാടി സ്വദേശി സി.ടി അഷ്‌റഫിനെ മുക്കം പൊലീസ് അറസ്റ്റ് ചെയ്തു. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

മൂന്ന് വര്‍ഷത്തോളം തുടര്‍ച്ചയായി വിദ്യാര്‍ത്ഥിനി പീഡനത്തിന് ഇരയായിട്ടുളളതായി പരാതിയില്‍ പറയുന്നു. എന്‍ഐടി പരിസരത്തുള്ള സ്‌കൂളിലെ ശുചിമുറിയില്‍ നിന്ന് 16കാരി സിഗരറ്റ് വലിക്കുന്നത് കണ്ട സഹപാഠികള്‍ അധ്യാപകരെ വിവരം അറിയിച്ചതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്.

അധ്യാപകര്‍ വിദ്യാര്‍ത്ഥിനിയെ വിളിച്ച് സംസാരിച്ചപ്പോഴാണ് ലഹരി നല്‍കിയ വ്യക്തിയെക്കുറിച്ചും പീഡനത്തിന് ഇരയായതിനെപറ്റിയും പെണ്‍കുട്ടി പറഞ്ഞത്. ഇതോടെ മാതാപിതാക്കള്‍ മുക്കം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ അഷ്‌റഫ് പിടിയിലാവുകയായിരുന്നു.

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.