മോഷണകുറ്റം ആരോപിച്ച് പതിനാറുകാരനെ നാട്ടുകാര്‍ തല്ലിക്കൊന്നു

Web Desk
Posted on September 04, 2018, 11:59 am

ന്യൂഡല്‍ഹി: മോഷണകുറ്റം ആരോപിച്ച് പതിനാറുകാരനെ നാട്ടുകാര്‍ തല്ലിക്കൊന്നു. ഇന്നു പുലര്‍ച്ചെ മൂന്നരയോടെ ഡല്‍ഹിയിലെ മുകുന്ദ്പുര്‍ പ്രദേശത്താണ് സംഭവം.

മോഷണകുറ്റം ആരോപിച്ച് യുവാവിനെ വീട്ടുടമസ്ഥര്‍ പിടികൂടുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ നാട്ടുകാരാണ് യുവാവിനെ തല്ലിക്കൊന്നത്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.