7 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 6, 2024
December 5, 2024
December 4, 2024
December 3, 2024
December 2, 2024
December 2, 2024
December 2, 2024
December 2, 2024
December 1, 2024
December 1, 2024

ബിജെപി അധികാരത്തിൽ ഉള്ളിടത്തോളം ന്യൂനപക്ഷ സംവരണം അനുവദിക്കില്ല: അമിത്ഷാ

Janayugom Webdesk
ന്യൂഡല്‍ഹി
November 9, 2024 9:37 pm

ബിജെപി അധികാരത്തിൽ ഉള്ളിടത്തോളം ന്യൂനപക്ഷങ്ങൾക്ക് സംവരണം അനുവദിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. ഒബിസി, എസ്‌സി, എസ് ടി സംവരണം തട്ടിയെടുത്ത് ന്യൂനപക്ഷങ്ങള്‍ക്ക് നൽകില്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. ഝാര്‍ഖണ്ഡിലെ പലമുവില്‍ ജനക്കൂട്ടത്തെ സംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 

മതത്തിന്റെ അടിസ്ഥാനത്തിലുള്ള സംവരണം ബിജെപി അനുവദിക്കില്ല . ഒരു സംഘം ഉലമകള്‍ കോണ്‍ഗ്രസിന് മുസ്ലീങ്ങള്‍ക്ക് പത്ത് ശതമാനം സംവരണം വേണമെന്ന് ആവശ്യപ്പെട്ട് നിവേദനം നല്‍കിയിട്ടുണ്ടെന്നും അതിന് കോണ്‍ഗ്രസ് പിന്തുണ നല്‍കുന്നുണ്ടെന്നും അമിത് ഷാ പറഞ്ഞു. മുസ്‌ലിങ്ങൾക്ക് 10 ശതമാനം സംവരണം നൽകിയാൽ ദലിതർക്കും ആദിവാസികൾക്കും പിന്നാക്ക ജാതിക്കാർക്കുമുള്ള സംവരണം വെട്ടിക്കുറയ്ക്കപ്പെടും. അത്തരം ഗൂഢാലോചനകൾ രാഹുൽ ഗാന്ധിയുടെ മനസിലുണ്ടെങ്കിൽ അത് നടക്കില്ല. കോൺഗ്രസ് ഒബിസി വിരുദ്ധ പാർട്ടിയാണെന്നും അമിത് ഷാ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.