പുളിക്കല്‍ സനില്‍രാഘവന്‍

തിരുവനന്തപുരം

July 18, 2021, 1:03 pm

ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് ; യുഡിഎഫ് മുന്നണിയില്‍ ആശയക്കുഴപ്പം

Janayugom Online

ന്യൂനപക്ഷ സ്‌കോളർഷിപ്പ് വിവാദത്തിൽ യുഡിഎഫ് മുന്നണിയിൽ അടിമുടി ആശയക്കുഴപ്പം നിലനിൽക്കുകയാണ്. മുസ്ലിംലീഗ് സ്‌കോളർഷിപ്പ് വിഷയം തങ്ങളുടെ രാഷ്ട്രീയ ആയുധമാക്കി മാറ്റി നാട്ടില്‍ ധ്രുവീകരണത്തിന് ശ്രമിക്കുമ്പോള്‍ അവര്‍ക്ക് വേണ്ട ഒത്താശ ചെയ്തു കൊടുക്കാനാണ് കോണ്‍ഗ്രസിന്‍റെ ശ്രമം. ന്യൂനപക്ഷ സ്‌കോളർഷിപ് വിഷയത്തിൽ യു.ഡി.എഫിൽ ആശയക്കുഴപ്പം. നേരത്തേയുണ്ടായിരുന്ന അനുപാതം മാറ്റി ജനസംഖ്യാടിസ്ഥാനത്തിൽ സ്‌കോളർഷിപ് നിശ്ചയിക്കാനുള്ള സർക്കാർ തീരുമാനം മുസ്‌ലിം സമുദായത്തിന് നഷ്ടമുണ്ടാക്കുന്നതാണെന്ന മുസ്‌ലിംലീഗിന്റെ നിലപാട് പരോക്ഷമായി തള്ളിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് മണിക്കൂറുകൾക്കകം സ്വന്തം വാക്കുകൾ മയപ്പെടുത്തേണ്ടിവന്നു. ഇത് പൊതുസമൂഹത്തിൽ കോൺഗ്രസിന് ക്ഷീണമായി മാറുകയും ചെയ്തു.

ലീഗിന് വഴങ്ങുന്ന കോൺഗ്രസ് എന്ന ദുഷ്‌പേര് കോൺഗ്രസിന് പണ്ടേ ഉണ്ട്. ഈ നിലപാടാണ് വീണ്ടും ആവർത്തിച്ചു തെളിഞ്ഞിരിക്കുന്നു.സർക്കാർ തീരുമാനംവഴി ഒരു സമുദായത്തിനും നഷ്ടമുണ്ടാകില്ലെന്ന് പ്രതിപക്ഷ നേതാവ് സതീശന്‍ നിലപാടെടുത്തത്. . അതിലുള്ള അതൃപ്തി പരസ്യമായിതന്നെ ലീഗ് നേതൃത്വം പ്രകടിപ്പിച്ചതിനെ തുടർന്നാണ് സതീശൻ മലക്കംമറിഞ്ഞത്. സർക്കാർ തീരുമാനത്തെ ഭാഗികമായി സ്വാഗതം ചെയ്യുകയാണെന്ന് തിരുത്തിയ സതീശൻ, ലീഗിന്റെ പരാതി കേൾക്കണമെന്നും ആവശ്യപ്പെട്ടു. അതോടെ വിഷയത്തിൽ യു.ഡി.എഫിലെ ആശയക്കുഴപ്പം പരസ്യമായി. സതീശന്റെ ആദ്യ നിലപാടിലുള്ള അതൃപ്തി അദ്ദേഹത്തിന്റെ പേര് പറഞ്ഞാണ് ലീഗിലെ ഇ.ടി. മുഹമ്മദ് ബഷീർ പ്രകടിപ്പിച്ചത്.ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ ആശയക്കുഴപ്പത്തിലായ യുഡിഎഫില്‍ പ്രശ്‌ന പരിഹാരത്തിനായി തിരക്കിട്ട നീക്കങ്ങള്‍. വിഷയത്തില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഘടകകക്ഷി നേതാക്കളുമായി ചര്‍ച്ച നടത്തും. സര്‍ക്കാര്‍ നീക്കത്തെ ആദ്യം സ്വാഗതം ചെയ്ത പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ മുസ്ലീംലീഗ് വിഷയത്തില്‍ വിമര്‍ശനം നടത്തിയതോടെ തിരുത്തിയത് യുഡിഎഫിന് വലിയ ദോഷമാണ് ഉണ്ടാക്കിയത്.

ലീഗിന്റെ വിരട്ടലില്‍ സതീശന്‍ പേടിച്ചുവെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. യുഡിഎഫ് നിലപാട് ഉടന്‍ അറിയിക്കുമെന്നും പുതിയ സ്‌കീം സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നുമാണ് കെ സുധാകരന്‍ അറിയിച്ചിട്ടുള്ളത്. ഇതിനായി പാര്‍ട്ടിയിലെയും ഘടക കക്ഷികളുടെയും മുതിര്‍ന്ന നേതാക്കളുമായി സുധാകരന്‍ ആശയവിനിമയം തുടങ്ങിട്ടുണ്ട്. ലീഗിന്റെ നിലപാടിനോട് പൂര്‍ണമായി യോജിക്കുന്നത് ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ പിന്തുണ നഷ്ടപ്പെടുന്നതിന് കാരണമാകുമെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.ഹൈക്കോടതി വിധിയെയും സര്‍ക്കാരിന്റെ നടപടിയെയും മുന്നണിയിലെ മൂന്നാമത്തെ കക്ഷിയായ കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം സ്വാഗതം ചെയ്തിട്ടുള്ളതും കോണ്‍ഗ്രസിന് വിനയായി. അതിനിടെ വിഷയത്തില്‍ ആശയക്കുഴപ്പം രൂക്ഷമായിരിക്കെ പരസ്യ പ്രസ്താവനകള്‍ക്ക് കോണ്‍ഗ്രസ് വിലക്കേര്‍പ്പെടുത്തി.നിലപാട് അന്തിമമാക്കുന്നത് വരെ വിഷയത്തിന്മേലുള്ള ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കരുതെന്ന് വക്താക്കള്‍ക്കും നേതാക്കള്‍ക്കും നിര്‍ദേശമുണ്ട്. അനാവശ്യമായി പാര്‍ട്ടി നിലപാടെന്ന പേരില്‍ ഒന്നും വിളിച്ചു പറയരുതെന്നാണ് നിര്‍ദേശം. മുസ്‌ലിം വിഭാഗത്തിനുള്ള സ്‌കോളര്‍ഷിപ്പില്‍ ഒരുകുറവും വരില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ന്യൂനപക്ഷങ്ങള്‍ എന്ന നിലയില്‍ എല്ലാവരേയും ഒരുപോലെ പരിഗണിച്ച് ജനസംഖ്യാടിസ്ഥാനില്‍ സ്‌കോളര്‍ഷിപ്പ് നല്‍കണമെന്ന കോടതി നിര്‍ദേശം മാനിച്ചാണ് സര്‍ക്കാര്‍ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് അനുപാതം നിശ്ചയിച്ചത്. എല്ലാവിഭാഗത്തിനും സന്തോഷിക്കാവുന്നതാണ് സര്‍ക്കാര്‍ തീരുമാനം.

അതുകൊണ്ടാണ് പ്രതിപക്ഷ നേതാവിന് അടക്കം ആദ്യം സര്‍ക്കാര്‍ തീരുമാനം സ്വാഗതം ചെയ്യാന്‍ തോന്നിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ലീഗിന്റെ സമ്മര്‍ദ്ദത്താല്‍ പ്രതിപക്ഷ നേതാവ് നിലപാട് മാറ്റിയത് ശരിയായ കാര്യമല്ല. സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പ് അനുപാതം മാറ്റിയത് ആര്‍ക്കും കുറവ് വരാത്ത വിധമാണ്. ഇതില്‍ ആര്‍ക്കും യാതൊരു ആശങ്കയും വേണ്ട. ഒരുകുറവും വരില്ലെന്ന് സര്‍ക്കാര്‍ നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. പറഞ്ഞത് മാറ്റിപറയുന്നവരല്ല, പറഞ്ഞ കാര്യങ്ങള്‍ നടപ്പിലാക്കാന്‍ ഇരിക്കുന്നവരാണ് ഞങ്ങളെന്നും സ്‌കോളര്‍ഷിപ്പ് വിവാദത്തിലെ പ്രതിപക്ഷ വിമര്‍ശനങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കി. ഒരു വിഭാഗത്തിന് കിട്ടുന്ന സ്‌കോളര്‍ഷിപ്പില്‍ കുറവുവരുത്താതെ മറ്റൊരു വിഭാഗത്തിന് അര്‍ഹതപ്പെട്ടത് കൊടുക്കുന്നതിന് എന്തിനാണ് മറ്റു ന്യായങ്ങള്‍ പറയുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.

നിലവില്‍ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് അനുപാതം ജനസംഖ്യാടിസ്ഥാനത്തിലാക്കിയതോടെ നേരത്തെ ഇക്കാര്യത്തില്‍ പ്രശ്‌നങ്ങള്‍ ഉന്നയിച്ചവരുടെ പരാതികളെല്ലാം പരിഹരിക്കപ്പെട്ടുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരിക്കുന്നുവിഷയത്തിൽ രണ്ടു ദിവസത്തിനകം നിലപാട് എടുക്കുമെന്നാണ് കെപിസിസി പ്രസിഡന്റ് സുധാകരന്‍ പറയുന്നത്, സർക്കാർ നയത്തോട് ചെറിയ പരാതിയുള്ളതിനാൽ മാറ്റംവേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയം രാഷ്ട്രീയ കാര്യ സമിതി ചർച്ച ചെയ്യണമെന്ന് കെ മുരളീധരനും ആവശ്യപ്പെട്ടു കഴിഞ്ഞു.ദേശീയ ന്യൂനപക്ഷ കമീഷൻ ആക്ട് പ്രകാരമാണ് ന്യൂനപക്ഷത്തെ നിർവചിച്ച് ഡിവിഷൻ ബെഞ്ച് 80:20 അനുപാതം റദ്ദാക്കിയത്. കൂടാതെ ന്യൂനപക്ഷ വകുപ്പിന് കീഴിലാണ് ആനുകൂല്യങ്ങൾ ഉൾപ്പെടുന്നതും. ഇത്തരം ആനുകൂല്യങ്ങൾ ഒരു വിഭാഗത്തിന് മാത്രം നൽകുന്നത് ശരിയല്ലെന്ന നിലപാടിയിരുന്നു ഹൈക്കോടതി സ്വീകരിച്ചത്.

Eng­lish sum­ma­ry; minor­i­ty schol­ar­ship Con­fu­sion in the UDF front

You  may also like this video;