നെടുങ്കണ്ടം: നാടുവിട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളേയും യുവാക്കളേയും പൊലീസ് കണ്ടെത്തി നെടുങ്കണ്ടത്ത് എത്തിച്ചു. ഒഡിഷയിലെ ഖണ്ഡഗിരിയില്‍ നിന്ന് കണ്ടെത്തിയ അന്ഷാദിനേയാണ് ഇന്നലെ നെടുങ്കണ്ടത്ത് എത്തിച്ചത്. അന്‍വറിനെ ഇന്നലെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. കൂടെ ഉണ്ടായിരുന്ന പെണ്കുട്ടിമായി വനിതാ പൊലീസ് അടങ്ങുന്ന സംഘം ഇന്ന് നെടുങ്കണ്ടത്ത് എത്തും. നെടുങ്കണ്ടം പൊലീസ് സ്റ്റേഷിനില്‍ നിന്നും വനിതാ പൊലീസ് എത്തിയതിന് ശേഷമാണ് ഒഡീഷയില്‍ നിന്ന് പെണ്‍കുട്ടിയേയും കൊണ്ട് കേരളത്തിലേയ്ക്ക് തിരിച്ചത്.
നവംബര്‍ 19 നു സ്കൂളിലേയ്ക്കു പുറപ്പെട്ട പെണ്‍കുട്ടികള്‍ പുരുഷ സുഹൃത്തുക്കള്‍ക്കൊപ്പം മുങ്ങുകയായിരുന്നു. പെണ്‍കുട്ടികളെ കാണാതായതോടെ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനില്‍ പെണ്‍കുട്ടികളുടെ രക്ഷകര്‍ത്താക്കള്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നെടുങ്കണ്ടം പൊലീസ് പെണ്‍കുട്ടികള്‍ക്ക് ഒപ്പം പോയ അന്‍വര്‍, അന്‍ഷാര്‍ എന്നിവരെ കേന്ദ്രികരിച്ച് അന്വേഷണം ആരംഭിച്ചത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ആയതിനാല്‍ രാജ്യ വ്യാപകമായ അന്വേഷണമാണ് പൊലീസ് നടത്തിയത്. ഇവരുടെ ഫോണുകള്‍ തൂക്കുപാലത്തെ മൊബൈല്‍ ടവര്‍ ലൊക്കേഷനില്‍ സ്വിച്ച് ഓഫ് ചെയ്യുകയും മുഴുവന്‍ രേഖകളും ഇവിടെ നശിപ്പിച്ച ശേഷവുമായിരുന്നു ഇവര്‍ മുങ്ങിയത്. വില കുറഞ്ഞ പുതിയ ഫോണുകള്‍ വാങ്ങി ഒരോ തവണയും പുതിയ സിമ്മുകളില്‍ ഫോണില്‍ ഉപയോഗിച്ച ശേഷം നശിപ്പിച്ചിരുന്നു. ഇത് അന്വേഷണ പുരോഗതിയ്ക്ക് തടസ്സം സൃഷ്ടിച്ചിരുന്നു.
ലക്ഷക്കണക്കിന് ഫോണ്‍ കോളുകളാണ് അന്വേഷണ സംഘം പരിശോധിച്ചത്. ഇതിനിടയില്‍ കഴിഞ്ഞ ദിവസം കാണാതായ പെണ്‍കുട്ടികളിലൊരാള്‍ മാതാവിനെ ഫോണില്‍ വിളിച്ചിരുന്നു. ഈ ഫോണ്‍ കോളാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തമിഴ്നാട് കരൂരില്‍ നിന്ന് അന്‍വറിനേയും പെണ്‍കുട്ടിയേയും പൊലീസ് കണ്ടെത്തിയിരുന്നു. ഇവരില്‍ നിന്നും ലഭിച്ച വിവരത്തിന് അടിസ്ഥാനത്തില്‍ അന്‍ഷാദും പെണ്‍കുട്ടിയും ഒഡിഷയിലെ ഖണ്ഡഗിരിയില്‍ ഉള്ളതായി മനസ്സിലാക്കി. ഇവിടെ നിന്നുമാണ് ഇവരെ പിടികൂടിയത്.
ഇവര്‍ പോകാന്‍ നേരം ലക്ഷത്തോളം രൂപ തരപ്പെടുത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. 6 മാസം ബംഗളൂരുവില്‍ തങ്ങിയ ശേഷം വിവാഹം കഴിഞ്ഞു മടങ്ങി വരാനാണ് കമിതാക്കള്‍ പദ്ധതിയിട്ടിരുന്നത്. കഴിഞ്ഞ ദിവസം തമിഴ്നാട്ടില്‍ നിന്നും പിടികൂടിയവരെ കോടതിയില്‍ ഹാജരാക്കി അന്‍വറിനെ റിമാന്റു ചെയ്തു പെണ്‍കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം പറഞ്ഞയക്കുകയും ചെയ്തു. കട്ടപ്പന ഡി.വൈ.എസ്.പി എന്‍.സി.രാജ്മോഹന്‍, നെടുങ്കണ്ടം സി.ഐ സി. ജയകുമാര്‍, നെടുങ്കണ്ടം എസ്.ഐ എസ്.കിരണ്‍, ജില്ല സൈബര്‍ സെല്‍ എന്നിവരടങ്ങിയ സംഘമാണു കമിതാക്കളെ കണ്ടെത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.