23 April 2024, Tuesday

Related news

November 15, 2023
October 28, 2023
October 19, 2023
August 28, 2023
July 11, 2023
June 4, 2023
May 21, 2023
May 6, 2023
April 3, 2023
October 22, 2022

മോട്ടോർ ക്യാബ് വാഹനങ്ങളുടെ നികുതി തീയതി നീട്ടി: മന്ത്രി ആന്റണി രാജു

Janayugom Webdesk
തിരുവനന്തപുരം
October 27, 2021 6:24 pm

10 വർഷത്തെ നികുതി തവണകളായി അടയ്ക്കാൻ അനുവാദം ലഭിച്ച മോട്ടോർ ക്യാബ് വാഹനങ്ങളുടെ കുടിശികയുള്ള മൂന്ന് ദ്വൈമാസ തവണകൾ അടയ്ക്കേണ്ട തീയതി നവംബർ 10 വരെ നീട്ടിയതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. 15 വർഷത്തെ ഒറ്റത്തവണ നികുതിയ്ക്ക് പകരം അഞ്ചു വർഷത്തെ നികുതി അടച്ചവർക്ക് ബാക്കി 10 വർഷത്തെ നികുതിയ്ക്ക് 10 ദ്വൈമാസ തവണകളാണ് അനുവദിച്ചിരുന്നത്.

ആദ്യ ഗഡു മെയ് 10 ന് മുൻപ് അടയ്ക്കാനും തുടർന്നുള്ളവയ്ക്ക് ഒമ്പത് ദ്വൈമാസ തവണകളും നിഷ്‌കർഷിച്ചിരുന്നു. എന്നാൽ മെയ് മുതൽ സംസ്ഥാനത്ത് ഭാഗിക ലോക്ഡൗൺ ആയിരുന്നതിനാൽ നികുതി അടയ്ക്കുവാൻ വാഹന ഉടമകൾക്ക് ബുദ്ധിമുട്ട് നേരിട്ടിരുന്നു . പല വാഹനങ്ങളും ബ്ലാക്ക് ലിസ്റ്റിൽപ്പെട്ട് നിരത്തിലിറക്കാനും കഴിഞ്ഞില്ല . ഇത് സംബന്ധിച്ച് വാഹന ഉടമകൾ നൽകിയ പരാതി പരിഗണിച്ചാണ് തീയതി നീട്ടി നൽകിയതെന്നും തുടർന്നുള്ള തവണകൾക്ക് ഇളവുകൾ നൽകില്ലെന്നും മന്ത്രി അറിയിച്ചു.

Eng­lish Sum­ma­ry : min­is­ter antony raju on tax pay­ments of motor cabs

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.