24 April 2024, Wednesday

Related news

April 22, 2024
April 19, 2024
April 18, 2024
April 15, 2024
April 15, 2024
April 3, 2024
March 30, 2024
March 29, 2024
March 14, 2024
March 9, 2024

സില്‍വര്‍ലൈന്‍ കേരളത്തെ രണ്ടായി വിഭജിക്കുമെന്ന ധാരണ തെറ്റ്; മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
February 22, 2022 10:56 am

സില്‍വര്‍ ലൈന്‍ കേരളത്തെ രണ്ടായി വിഭജിക്കുമെന്നത് പ്രതിപക്ഷ ഭാവന മാത്രമാണെന്ന് മുഖ്യമന്ത്രി നിയമസഭയില്‍. പരിസ്ഥിതിയെ കൂടി പരിഗണിച്ചുള്ള നിര്‍മ്മാണമായിരിക്കും കെ റെയിലിന്റെതെന്ന് മുഖ്യമന്ത്രി പറഞ്ഞു .പദ്ധതിക്ക് ആവശ്യമായ പ്രകൃതി വിഭവ സമാഹരണത്തില്‍ ആശങ്ക വേണ്ട. റോഡുകളുടെ കാര്യത്തിലും ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. പദ്ധതി വരുമ്പോൾ ആവശ്യത്തിന് ഫ്ലൈ ഓവറുകൾ ഒരുക്കും. പദ്ധതിക്കായി 1383 ഹെക്റ്റർ ഭൂമി ഏറ്റെടുക്കെണ്ടിവരുമെന്നും. ഒരു ഹെക്റ്ററിന് 9 കോടി വീതം നഷ്ടപരിഹാരം നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

അതേസമയം, കേരളത്തെക്കുറിച്ച് യോഗി പറഞ്ഞത് ശരിയല്ലാത്ത കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ ആരാഞ്ഞു. മുഖ്യമന്ത്രി എന്ന നിലയില്‍ അതിന് മറുപടി പറയുന്നില്ല. യുപിയിലെ മറ്റ് നേതാക്കള്‍ വരെ കേരളത്തെക്കുറിച്ച് നല്ലത് പറഞ്ഞിട്ടുണ്ട്. കേരളത്തിന്റെ മികവ് യുപിയിലെ അഖിലേഷ് യാദവ് അടക്കമുള്ള നേതാക്കള്‍ അംഗീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.യോഗി നടത്തിയത് രാഷ്ട്രീയമായി ശരിയല്ലാത്ത വിമര്‍ശനമാണ്. രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള താരതമ്യത്തിന് ഇപ്പോള്‍ മുതിരുന്നില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു. 

Eng­lish Summary:Misconception that Sil­ver Line will divide Ker­ala into two; Chief Minister
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.