Web Desk

ലഖ്നൗ

May 13, 2021, 5:11 pm

അധികൃതരുടെ മോശമായ പെരുമാറ്റം; ഉന്നാവില്‍ ഡോക്ടര്‍മാരുടെ കൂട്ടരാജി

Janayugom Online

ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം പ്രതിദിനം വര്‍ധിച്ചു വരുന്ന ഘട്ടത്തില്‍ ഉന്നാവ് ജില്ലയില്‍ അധികൃതരുടെ കുറ്റപ്പെടുത്തുകയാണെന്നാരോപിച്ച് 14 സർക്കാർ ഡോക്ടർമാർ രാജിവെച്ചു. കമ്മ്യൂണിറ്റി, പ്രൈമറി ഹെൽത്ത് സെന്ററുകളിലെ ഡോക്ടർമാരാണ് കൂട്ടരാജി വച്ചത്. സംഭവം എന്‍ഡിടിവിയാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിന് അധികൃതർ തങ്ങളെ ബലിയാടാക്കുകയാണെന്ന് ഡോക്ടര്‍മാര്‍ ആരോപിക്കുന്നത്. ഉന്നാവ് ചീഫ് മെഡിക്കൽ ഓഫിസർക്കാണ് ഇവർ രാജി സമർപ്പിച്ചത്. കാരണമില്ലാതെ അധികൃതർ മോശമായി പെരുമാറുകുകയും ജോലി ചെയ്തെന്ന് തെളിയിക്കേണ്ട ബാധ്യതയിലാണെന്നും ഇവർ ആരോപിച്ചു. 

മുഴുവൻ സമയം ജോലി ചെയ്തിട്ടും ജോലിക്ക് ഹാജരായില്ല എന്നാണ് അധികൃതർ രേഖപ്പെടുത്തുന്നത്. കോവിഡ് അവലോകന യോഗങ്ങളില്‍ അധികൃതർ എല്ലാവരും കുറ്റപ്പെടുത്തുകയാണെന്ന് അവര്‍ വ്യക്തമാക്കി. 30 കിലോമീറ്റർ അകലെ ജോലി ചെയ്യുന്നവർ പോലും അവലോകന യോഗത്തിൽ എത്തണമെന്ന് വാശി പിടിക്കുകയാണ്’-ഡോ. ശരദ് വൈശ്യ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം പ്രശ്നം ഉടൻ പരിഹരിക്കുമെന്ന് ജില്ലാ മജിസ്ട്രേറ്റ് രവീന്ദ്ര കുമാർ മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയുമായി സംസാരിച്ചുവെന്നും കോവിഡ് പോരാട്ടത്തില്‍ ഡോക്ടർമാർ ടീമിന്റെ ഭാഗമാണ് അപരിചിതരല്ല. പ്രശ്നം ഉടന്‍ പരിഹരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഉന്നാവിലെ ഗംഗാ തടത്തിൽ കഴിഞ്ഞ ദിവസങ്ങളില്‍ മൃതദേഹങ്ങൾ സംസ്കരിച്ച നിലയിൽ കണ്ടെത്തിയത്. 

ENGLISH SUMMARY:Misconduct of author­i­ties; Doc­tors’ res­ig­na­tion in Unnao
You may also like this video