10 November 2025, Monday

Related news

November 2, 2025
September 27, 2025
August 17, 2025
August 16, 2025
July 23, 2025
July 19, 2025
May 28, 2025
May 19, 2025
April 1, 2025
March 15, 2025

പെരുമാറ്റദൂഷ്യം; മൂന്ന് കെഎസ്ഇബി ജീവനക്കാര്‍ക്ക് സസ്പെൻഷൻ

Janayugom Webdesk
തിരുവനന്തപുരം
September 24, 2024 6:54 pm

പെരുമാറ്റദൂഷ്യത്തിന് മൂന്ന് കെഎസ്ഇബി ജീവനക്കാരെ സസ്പെൻഡ് ചെയ്തു. കെഎസ്ഇബി തലയാഴം ഇലക്ട്രിക്കൽ‍ സെക്ഷനിലെ ഇലക്ട്രിസിറ്റി വർക്കർ‍മാരായ അഭിലാഷ് പി വി, സലീംകുമാർ‍ പി സി, ചേപ്പാട് ഇലക്ട്രിക്കൽ സെക്ഷനിലെ ഇലക്ട്രിസിറ്റി വർ‍ക്കറായ സുരേഷ് കുമാർ‍ പി എന്നിവരെയാണ് കെഎസ്ഇബി ചെയർമാൻ‍ ആന്റ് മാനേജിങ് ഡയറക്ടർ സസ്പെൻഡ് ചെയ്തത്. 

അഭിലാഷ്, സലീംകുമാർ‍ എന്നിവർ‍‍ ബാറിൽ‍ നിന്ന് മദ്യപിച്ചശേഷം പണം കൊടുക്കാതെ പോകാനൊരുങ്ങിയപ്പോൾ‍‍ ബാർ ജീവനക്കാർ‍ ചോദ്യം ചെയ്തതിന്റെ പ്രതികാര നടപടിയായി തലയാഴം 11 കെവി ഫീഡർ‍ ഓഫ് ചെയ്തതാണ് നടപടിക്കിടയാക്കിയത്. ആലപ്പുഴ പാണവള്ളി പഞ്ചായത്തിലെ ഒരു വീട്ടിൽ‍ മദ്യപിച്ചു ചെന്ന് അതിക്രമം കാട്ടിയെന്ന സ്ത്രീയുടെ പരാതിയിലാണ് സുരേഷ് കുമാറിനെതിരെ നടപടിയെടുത്തത്. ഇയാള്‍ക്കെതിരെ പൂച്ചാക്കൽ‍ പൊലീസ് കേസെടുക്കുകയും ചേർ‍ത്തല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി-രണ്ടിൽ കുറ്റപത്രം സമർ‍പ്പിക്കുകയും ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.