November 28, 2023 Tuesday

ഉച്ചത്തില്‍ പാട്ട് വെച്ചു: വിവാഹ മണ്ഡപത്തിന് നേരെ ക്രൂഡ് ബോംബ് ആക്രമണം, 4 പേർക്ക് പരിക്ക്

Janayugom Webdesk
കൊല്‍ക്കത്ത
November 27, 2022 6:22 pm

ഉച്ചത്തില്‍ പാട്ട് വെച്ചുവെന്നാരോപിച്ച് വിവാഹ മണ്ഡപത്തിന് നേരെ ക്രൂഡ് ബോംബെറിഞ്ഞു. ആക്രമണത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗനാസില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. വിവാഹ ചടങ്ങുകൾ നടക്കുന്ന കെട്ടിടത്തിന് നേരെയായിരുന്നു ബോംബാക്രമണം. വിവാഹ മണ്ഡപത്തിലെ ഉച്ചഭാഷിണിയുടെ ശബ്ദം ഉയർന്നതിനെതിരെ ഏതാനും പേർ എതിർപ്പ് ഉന്നയിച്ചതിനെ തുടർന്നാണ് സംഘർഷാവസ്ഥയുണ്ടായതെന്ന് നാട്ടുകാർ പറയുന്നു.

സഞ്ജയ് സിങ് (32), മുഹമ്മദ് ആഷിഫ് (24), വാസിം അക്തർ (30), രാജ അൻസാരി (30) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

അതിനിടെ, നോർത്ത് 24 പർഗാനയിലെ അംദംഗയിലെ പൂന്തോട്ടത്തിൽ നിന്ന് പ്ലാസ്റ്റിക് ബാഗിൽ നിറച്ച നിലയില്‍ ക്രൂഡ് ബോംബുകൾ കണ്ടെടുത്തു. അടുത്ത വർഷം നടക്കാൻ സാധ്യതയുള്ള പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തുടനീളം പൊലീസ് റെയ്ഡ് നടത്തിവരികയാണ്.

Eng­lish Sum­ma­ry: mis­cre­ants hurl crude bomb at mar­riage hall
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.