Web Desk

കർണാടക

December 25, 2019, 11:33 am

സിപിഐ കമ്മിറ്റി ഓഫീസിന് ഒരു കൂട്ടം വർഗീയ ഫാസിസ്റ്റുകൾ തീവെച്ചു

Janayugom Online

സിപിഐയുടെ കർണാടക സംസ്ഥാന കമ്മിറ്റി ഓഫീസായ ഘാട്ടെ ഭവന് ഒരു കൂട്ടം വർഗീയ ഫാസിസ്റ്റുകൾ ഇന്നലെ രാത്രിയിൽ തീവെച്ചു. ബിജെപി സംസ്ഥാനം ഭരിക്കുമ്പോഴെല്ലാം സിപിഐ ഓഫീസുകൾ ആസൂത്രിതമായി ആക്രമിക്കപ്പെടുകയാണ്.

ഇന്നലെ അർദ്ധരാത്രിയാണ്  ബംഗ്ലൂരിലെ സിപിഐ കർണാടക സംസ്ഥാന കമ്മിറ്റി ഓഫീസായ ഘാട്ടെ ഭവന് തീയിട്ടത്. പാർക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങളും കെട്ടിടത്തിന്റെ ഒരു ഭാഗവും കത്തിനശിച്ചു. ഏതാനും മിനിറ്റുകൾക്കുള്ളിൽ പാർട്ടി ഓഫീസിൽ ഉണ്ടായിരുന്ന പാർട്ടി സഖാക്കളാണ് തീ അണച്ചത്.

you may also like this video