കൊച്ചി നാവികസേനാ ആസ്ഥാനത്ത് അപകടം; രണ്ട് നാവികര്‍ മരിച്ചു

Web Desk
Posted on December 27, 2018, 12:36 pm

കൊച്ചി: ദക്ഷിണ നാവിക ആസ്ഥാനത്തു ഹെലികോപ്റ്റർ ഹാങ്ങറിൽ അറ്റകുറ്റപണിക്കിടെ രണ്ട്നാവികർ മരിച്ചു. നവീൻ ‚അജിത് എന്നിവരാണ് മരിച്ചത് ഹെലികോപ്റ്റര്‍  സൂക്ഷിക്കുന്ന ഹാങ്ങറിന്‍റെ വാതിൽ തകർന്നതാണ് അപകട കാരണമെന്ന് പ്രാഥമിക റിപോർട്ട്. ഭാരമുള്ള വാതിൽ വീണതിനെ തുടർന്ന് തലയ്‌ക്കേറ്റ പരിക്ക് മരണകാരണമായി. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.