Web Desk

October 06, 2020, 10:32 am

അത് ഞാനല്ല; ദൈവാനുഗ്രഹം കൊണ്ട് ജീവിച്ചിരിക്കുന്നു; പൃഥ്വിയുടെ നായിക

Janayugom Online

കീറ്റോ ഡയറ്റിനെ തുടർന്ന് വൃക്കകൾ തകരാറിലായി ബംഗാളി നടിയായ മിസ്തി മുഖർജി കഴിഞ്ഞ ദിവസം മരിച്ചുവെന്ന വാർത്ത വന്നിരുന്നു. എന്നാൽ പേരിലെ സാമ്യം കുഴക്കിയത് ആദംജോണിലൂടെ മലയാളികൾക്കും പരിചിതയായ മിഷ്ടി ചക്രവർത്തിയെയാണ്.

മരിച്ചത് മിഷ്ടിയാണെന്ന തരത്തിൽ വാർത്ത പരന്നിരുന്നു. എന്നാൽ ഇപ്പോഴിതാ താൻ മരിച്ചിട്ടില്ല, ജീവിച്ചിരിപ്പുണ്ടെന്ന് മിഷ്ടി സമൂഹ മാധ്യമത്തിൽ കുറിച്ചത്.

മിഷ്ടിയുടെ വാക്കുകൾ

‘ചില വാർത്തകൾ പ്രകാരം ഞാനിന്ന് മരിച്ചു… ദൈവാനു​ഗ്രഹം കൊണ്ട് ഞാൻ ആരോ​ഗ്യത്തോടെയിരിക്കുന്നു. ഇനിയും ഏറെ നാൾ ജീവിക്കാനുണ്ട്”. എന്നായിരുന്നു നടിയുടെ കുറിപ്പ്.

Eng­lish sum­ma­ry; mishti chakraborty fake news

You may also like this video;