ഡൽഹിയിലെ കോവിഡ് മരണ കണക്കുകളിൽ പൊരുത്തക്കേട്

Web Desk

ന്യൂഡൽഹി

Posted on May 10, 2020, 9:00 pm

ഡൽഹിയിൽ കോവിഡ് മരണങ്ങൾ സംബന്ധിച്ച കണക്കുകളിൽ വൻ പൊരുത്തക്കേടെന്ന് റിപ്പോർട്ട്. ആശുപത്രികളിൽ നിന്നുള്ള വിവരവും സർക്കാർ പുറത്തുവിടുന്ന കണക്കുകളും തമ്മിൽ ഇരട്ടിയോളം വ്യത്യാസമുണ്ടെന്ന് കണ്ടെത്തി.
ലോക് നായക് ആശുപത്രി, രാം മനോർ ലോഹ്യ ആശുപത്രി, എൽഎച്ച് മെഡിക്കൽ കോളജ്, എയിംസ് ഡൽഹി, ജാജ്ജാർ സെന്ററുകളിൽനിന്നും റിപ്പോർട്ട് ചെയ്ത കോവിഡ് ബാധ മൂലമുള്ള മരണത്തിന്റെ കണക്കുകൾ 116 ആണ്. ഈ കണക്കുകൾ ആശുപത്രികൾ സ്ഥിരീകരിച്ചു. എന്നാൽ ഡൽഹി സർക്കാരിന്റെ കണക്കുകൾ പ്രകാരം സംസ്ഥാനത്തെ കോവിഡ് മരണങ്ങൾ 66 എന്നാണ്. ഈ ആശുപത്രികളിൽ നിന്നായി 33 മരണങ്ങൾ മാത്രമാണ് റിപോർട്ട് ചെയ്തതെന്ന് സർക്കാർ കണക്ക് വ്യക്തമാക്കുന്നു.

അതേസമയം, സർക്കാർ നേതൃത്വത്തിലുള്ള ഓഡിറ്റ് കമ്മിറ്റി ആശുപത്രികളിൽനിന്നു കണക്കുകൾ ശേഖരിക്കുന്നുണ്ടെന്നും മരണങ്ങൾ ഒന്നും വിട്ടുപോയിട്ടില്ലെന്നുമാണ് സർക്കാർ പ്രതികരണം. കോവിഡ് ബാധിതരുടെ എണ്ണവും മരണവും കൃത്യമായി സർക്കാരുമായി പങ്കുവെയ്ക്കാറുണ്ടെന്നും എണ്ണത്തിൽ തെറ്റ് സംഭവിച്ചാൽ ഉടൻ ബന്ധപ്പെട്ട് തിരുത്താറുണ്ടെന്നും ആശുപത്രി സൂപ്രണ്ടുമാർ പറയുന്നു. തെറ്റായ കൊവിഡ് കേസുകളാണ് ഡൽഹി സർക്കാർ പുറത്തുവിടുന്നതെന്ന് പ്രതിപക്ഷവും നേരത്തെ ആരോപിച്ചിരുന്നു. ഇത് സംബന്ധിച്ച് സംസ്ഥാന ആരോഗ്യവകുപ്പിന്റെ വിശദീകരണം പുറത്തുവന്നിട്ടില്ല. ഡൽഹിയിൽ ഇതുവരെ ഏഴായിരത്തോളം പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: Mis­match in del­hi covid-19 death rate report

You may also like this video