മിസ് ഇന്റര്‍ നാഷണല്‍ കേരള രജിസ്‌ട്രേഷന്‍ ആരംഭിച്ചു

Web Desk
Posted on May 30, 2019, 9:25 am

കൊച്ചി: അന്താരാഷ്ട്ര സൗന്ദര്യ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ മലയാളി പെണ്‍കുട്ടികള്‍ക്ക് അവസരമൊരുക്കുന്ന ‘മിസ് ഇന്റര്‍ നാഷണല്‍ 2019’ന്റെ ഓഡിഷന് കേരളം ആദ്യമായി വേദിയാകുന്നു. 18നും 27നും ഇടയില്‍ പ്രായമുള്ള 5 അടി 5 ഇഞ്ചിന് മുകളില്‍ ഉയരമുള്ള പെണ്‍കുട്ടികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. തിരുവനന്തപുരം, കോട്ടയം, കൊച്ചി, തൃശ്ശൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ ജൂണില്‍ ഓഡിഷന്‍ നടക്കും. ജൂലൈ അവസാന വാരം കൊച്ചിയില്‍ നടക്കുന്ന ഗ്രാന്‍ഡ് ഫിനാലെയിലെ വിജയി കേരളത്തെ പ്രതിനിധീകരിച്ച് മിസ് ഇന്ത്യ ഇന്റര്‍നാഷണല്‍ മത്സരത്തില്‍ പങ്കെടുക്കും. നിലവിലെ മിസ് ഇന്ത്യ ഇന്റര്‍നാഷണല്‍ തനിഷ്‌ക ഭോസ്‌ലെ ഫിനാലെ ജൂറി അംഗമായിരിക്കും.

ദേശീയതലത്തിലെ വിജയികള്‍ മിസ് ഇന്റര്‍നാഷണല്‍, മിസ് മള്‍ട്ടിനാഷണല്‍ മത്സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിക്കും. ലോക സൗന്ദര്യമത്സരവേദികളില്‍ പ്രതിഭ തെളിയിക്കാന്‍ മലയാളി പെണ്‍കുട്ടികള്‍ക്ക് ആത്മവിശ്വാസമേവുകയാണ്. ഈ ഷോയുടെ ലക്ഷ്യമെന്ന് ഷോ ഡയറക്ടര്‍മാരായ പ്രിന്‍സ് പീറ്ററും തസ്‌വീര്‍ എം സലീമും അറിയിച്ചു.

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ബോളിവുഡ് ഫാഷന്‍ കോറിയോഗ്രാഫര്‍മാരുടെ നേതൃത്വത്തില്‍ ഗ്രൂമിങ്ങ് നല്‍കും. ഗ്ലാമാനന്ദ് സൂപ്പര്‍ മോഡല്‍ ഇന്ത്യ, മീഡിയ വേവ്‌സ് ഗോവ, അന്റോണിയോ ഫിലിംസ് കൊച്ചി എന്നിവരാണ് മിസ് ഇന്റര്‍നാഷണല്‍ കേരള സംഘാടകര്‍. ഓഡിഷനില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍-9371642282, 9995613030 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.

മത്സരത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് :–þ www.supermodelindia.com സന്ദര്‍ശിക്കുക.

YOU MAY LIKE THIS VIDEO