വിശ്വസുന്ദരിയുടെ പറയുന്നു: വിശ്വസുന്ദരിപ്പട്ടത്തിന് എന്നെ അര്‍ഹയാക്കിയത് എന്റെ സഹോദരി

സുന്ദരിമാരുടെ സുന്ദരിയായി സൗത്ത് ആഫ്രിക്കന്‍ സ്വദേശി ഡെമി ലെ നെല്‍ പീറ്റേഴ്സ് സ്വരാജ്യത്തിന് അഭിമാന കിരീടം സമര്‍പ്പിച്ചു.
2017 വിശ്വസുന്ദരിക്കുള്ള കിരീടം ശിരസ്സില്‍ എറ്റുവാങ്ങിയ ഡെമിയുടെ ഏറ്റവും വലിയ പ്രചോദനം അവളുടെ ഭിന്നശേഷിക്കാരിയായ സഹോദരിയായിരുന്നു. 22 കാരിയായ ഡെമി ബിസിനസ് മാനേജ്മെന്റ് ബിരുദധാരിയാണ്.
വിശ്വസുന്ദരിയാകുന്ന രണ്ടാമത്തെ സൗത്താഫ്രിക്കകാരിയാണ് ഡെമി ലെ. നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഒരു സൗത്ത് ആഫ്രിക്കന്‍ സുന്ദരി ഈ നേട്ടത്തിന് അര്‍ഹയാകുന്നത്. തന്റെ നേട്ടം ഡെമി ലെ സമര്‍പ്പിച്ചതും സ്വന്തം രാജ്യത്തിനു തന്നെ.
കൊളംബിയയിലെ നടികൂടിയായ ലൗറ ഗോണ്‍സാലസ് രണ്ടാം സ്ഥാനവും ജമൈക്കയുടെ ഡേവിന ബെന്നറ്റ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 92 സുന്ദരിമാരെ പിന്തള്ളിയാണ് ഡെമി ലെയുടെ കിരീടനേട്ടം.
66 വര്‍ഷമായി നടക്കുന്ന സൗന്ദര്യമത്സരത്തില്‍ ആദ്യമായാണ് കൊളംബിയന്‍, ലാവോസ്, നേപ്പാള്‍ സ്വദേശികള്‍ മുന്‍നിരകളില്‍ എത്തുന്നത്.
അവസാന വര്‍ഷ വിശ്വസുന്ദരിയായ ഐറിസ് മിട്ടേണെയര് തന്റെ സൗന്ദര്യപട്ടം ഡെമി ലെയുടെ ശിരസ്സില്‍ ചാര്‍ത്തി. ഈ നിമിഷത്തിന് സാക്ഷിയായ ഇന്ത്യന്‍ സുന്ദരിയ്ക്ക് പക്ഷെ അവസാന 16 പേരില്‍ പോലും ഇടം കണ്ടെത്താനായില്ല.
ശ്രദ്ധ ശശിധറാണ് വിശ്വസുന്ദരി പട്ടത്തിന്റെ അറ്റത്തോളം എത്തിയിട്ട് മടങ്ങിയത്.
Photo Courtesy: NDTV