Web Desk

കൊച്ചി

June 20, 2020, 4:47 pm

കുട്ടികളുടെ നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്ന സമൂഹത്തിലെ പല മാന്യന്മാരും കുടുങ്ങും

Janayugom Online

കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ സമൂഹത്തിൽ മാന്യൻമാരായ ചിലർ കുടുങ്ങുമെന്ന് എറണാകുളം സെൻട്രൽ പൊലീസ് ഇൻസ്പെക്ടർ എസ്. വിജയശങ്കർ. വാട്സാപ്പ് ഗ്രൂപ്പിൽ വിഡിയോ ഷെയർ ചെയ്തതിനെ തുടർന്ന് ഇന്നലെ രണ്ടു പേർ പിടിയിലായതിനു പിന്നാലെ കൂടുതൽ ആളുകൾക്കായി അന്വേഷണം നടക്കുന്നത്. സംസ്ഥാനത്തിനകത്തും പുറത്തും മോശമല്ലാത്ത കുടുംബ ജീവിതം നയിക്കുന്നവരും മാന്യൻമാരുമാണ് ഗ്രൂപ്പിലെ അംഗങ്ങളിൽ ഏറെയുമെന്ന് പൊലീസ് വ്യക്തമാക്കി.
വിദേശത്തു നിന്നുള്ള കുട്ടികളുടെ ദൃശ്യങ്ങളാണ് ദുരുപയോഗം ചെയ്തതെന്നും പൊലീസ് പറഞ്ഞു. പ്രതികൾക്കെതിരെ പോക്സോ, ഐടി ആക്ടുകൾ പ്രകാരം കേസെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

Eng­lish sum­ma­ry; miss use child pictures

You may alo like this video…