വനേസ പോന്‍സ് ഡി ലിയോണ്‍ ലോക സുന്ദരി

Web Desk
Posted on December 08, 2018, 9:57 pm

സാനിയ: 2018ലെ ലോക സുന്ദരി കീരിടം സ്വന്തമാക്കി വനേസ പോന്‍സ് ഡി ലിയോണ്‍. മെക്സിക്കോ സ്വദേശിയാണ് വനേസ. കഴിഞ്ഞ വര്‍ഷത്തെ ജേതാവ് ഇന്ത്യയുടെ മാനുഷി ചില്ലര്‍ വനേസയെ ലോകസുന്ദരി കീരീടം അണിയിച്ചു. ലോകസുന്ദരി കിരീടം ആദ്യമായി മെക്സിക്കോയിലെത്തിച്ചു എന്ന നേട്ടവും 26 കാരിയായ വനേസയ്ക്കാണ്. 118 രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ത്ഥികളെ പിന്നിലാക്കിയാണ് വനേസ കിരീടം ചൂടിയത്.

ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന അനുക്രീതി വാസിന് അവസാന 12 ല്‍ ഇടം നേടാനായിരുന്നില്ല. അനുക്രീത് അവസാന 30ല്‍ സ്ഥാനം പിടിച്ചപ്പോള്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ ഉയര്‍ന്നിരുന്നു. ഏഷ്യയില്‍ നിന്ന് മിസ് നേപ്പാളും മിസ് തായ്‍ലന്റും അവസാന ഇലവനില്‍ ഇടം നേടി.