മിസ് വേള്‍ഡ് മാനുഷി മുംബൈയിലെത്തി

Web Desk
Posted on November 26, 2017, 10:38 pm

മിസ് വേള്‍ഡ് മാനുഷി ഛില്ലര്‍ മുംബൈയിലെത്തി, അ ഴകിന്റെ കിരീടധാരണം നടന്ന ശേഷം ആദ്യമായാണ് മാനുഷി ഇന്ത്യയിലെത്തുന്നത്. വീട്ടിലേക്കുമടങ്ങിയതില്‍ വലിയ സന്തോഷമുണ്ട്,ഇത്തരമൊരു സ്വീകരണം നല്‍കിയതിന് ഇന്ത്യക്ക് നന്ദി മാനുഷി ട്വിറ്ററില്‍ കുറിച്ചു.
ലോകസുന്ദരിപ്പട്ടം നേടുന്ന ആറാമത്തെ ഇന്ത്യക്കാരിയായ മാനുഷിയെക്കാത്ത് പുലര്‍ച്ച നൂറുകണക്കിന് ആരാധകരാണ് വിമാനത്താവളത്തില്‍ കാത്തുനിന്നിരുന്നത്. അവര്‍ കൊടികളും മാനുഷിയുടെ ചിത്രങ്ങളുമായി സ്വീകരണം ഊഷ്മളമാക്കി.ഡോക്ടര്‍കൂടിയായ മാനുഷിയെ ബ്യൂട്ടിവിത്ത് ബ്രയിന്‍സ് എന്ന് പോസ്റ്ററുകള്‍ സംബോധന ചെയ്തു. ചൈനയിലെ സാനിയയില്‍ നടന്ന മല്‍സരത്തിനുശേഷം ഹോംകോങിലും ലണ്ടനിലും സന്ദര്‍ശനം നടത്തിയശേഷം നാട്ടിലെത്തുകയായിരുന്നു മാനുഷി. എയര്‍പോര്‍ട്ടില്‍നിന്നും പുറത്തേക്കുവന്നത് രത്‌നഖചിതമായ കിരീടം അണിഞ്ഞുകൊണ്ടായിരുന്നു. കിരീടം ധരിച്ച സുന്ദരിക്കൊപ്പം ഫോട്ടോക്ക് ജനം തിരക്കുകൂട്ടി. ആവേശം അണപൊട്ടിയ ആരാധകര്‍ക്കിടയിലൂടെ വിശ്വസുന്ദരിക്ക് കാറിലേറാന്‍ ഏറെ പാടുപെടേണ്ടിവന്നു.